HOME
DETAILS
MAL
ബന്ധു നിയമനം: അഴിമതി പുറത്ത് വരുമെന്ന ഭയമെന്ന് പി.കെ ഫിറോസ്
backup
March 07 2019 | 01:03 AM
കോഴിക്കോട്: മന്ത്രി കെ.ടി ജലീല്‍ നടത്തിയ ബന്ധു നിയമനത്തിനെതിരേ യൂത്ത് ലീഗ് വിജിലന്‍സിന് നല്കിയ പരാതിയില്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ അഴിമതി പുറത്ത് വരുമെന്ന ഭയമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗമായ ഒരു മന്ത്രിക്കെതിരേ വ്യക്തമായ തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ട് സര്‍ക്കാര്‍ തന്നെ അന്വേഷണം വേണ്ടെന്നു വെയ്ക്കുന്നതിന് നീതീകരണമില്ല.പ്രാഥമികമായ അന്വേഷണം പോലും നടത്താതിരിക്കുന്നത് മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ലോകായുക്തയില്‍ മുന്‍പ് നല്കിയ പരാതിക്ക് പുറമെ,സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും ഫിറോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."