ഈ വര്‍ഷം മുതല്‍ കര്‍ഷക ഗ്രാമസഭകള്‍: മന്ത്രി സുനില്‍കുമാര്‍
മലപ്പുറം: ഈ വര്‍ഷം മുതല്‍ എല്ലാ വാര്‍ഡുകളിലും വാര്‍ഡ്തല കര്‍ഷക സഭകള്‍ നടത്തുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. കര്‍ഷക ആനുകൂല്യങ്ങളും പദ്ധതികളും കര്‍ഷകരെയും ജനപ്രതിനിധികളെയും അറിയിക്കാനാണിത്. കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ജനകീയവും സുതാര്യവുമാകണം.
സഭയില്‍ വാര്‍ഡിലെ കര്‍ഷക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രാദേശിക കര്‍ഷക പദ്ധതികളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും പരാതികളും സര്‍ക്കാരിനെ അറിയിക്കാനും സംവിധാനമുണ്ടാകും. ഇതനുസരിച്ചാണ് അടുത്ത വാര്‍ഷിക പദ്ധതി തയാറാക്കുകയെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് ആത്മയുടെ ആഭിമുഖ്യത്തില്‍ പി.എം.കെ.എസ്.വൈ ജില്ലാ കാര്‍ഷിക മേള നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവ.എല്‍.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൂടുതല്‍ ആനുകൂല്യവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി കര്‍ഷകര്‍ ഇന്‍ഷുറന്‍സ് സേവനം ഉറപ്പു വരുത്തണം. 26 വിളകള്‍ക്ക് ഇന്‍ഷുറന്‍സ് സൗകര്യം ലഭ്യമാണ്. വിളനാശത്തില്‍ മാത്രമല്ല, വന്യമൃഗ അക്രമത്തിനിരയായലും ഇന്‍ഷുറന്‍സ് ലഭ്യമാകും.
കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡിയോടെ സ്വന്തമാക്കാന്‍ അവസരമുണ്ട്. എല്ലാ ബ്ലോക്കുകളിലും അഗ്രോ സര്‍വിസ് സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം തെരഞ്ഞെടുത്ത 100 പഞ്ചായത്തുകളില്‍ കാര്‍ഷിക കര്‍മ സേനകള്‍ രൂപീകരിക്കും. ഓരോ സേനക്കും 10 ലക്ഷം വീതം അനുവദിക്കും. അടുത്ത വര്‍ഷം ഇത് എല്ലാ പഞ്ചായത്തിലും വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."