HOME
DETAILS
MAL
കൊവിഡിന്റെ മറവില്‍ പ്രളയത്തട്ടിപ്പ് മൂടിവയ്ക്കാന്‍ ശ്രമം: കോണ്‍ഗ്രസ് ജനപ്രതിനിധികള്‍
backup
May 12 2020 | 03:05 AM
കൊച്ചി: കൊവിഡ് 19 ബാധയുടെ മറവില്‍ കോടികളുടെ പ്രളയത്തട്ടിപ്പ് മൂടിവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ആരോപിച്ചു. ഇന്നലെ എറണാകുളം ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എം.എല്‍.എമാരായ വി.ഡി സതീശന്‍, പി.ടി തോമസ്, ടി.ജെ വിനോദ്, ഹൈബി ഈഡന്‍ എം.പി എന്നിവര്‍ ഈ ആരോപണമുന്നയിച്ചത്.
ഈ കേസില്‍പ്പെട്ട പ്രതികള്‍ക്ക് 90 ദിവസം കഴിയുമ്പോള്‍ ജാമ്യം ലഭിക്കും. തുടര്‍ന്ന് ഇവര്‍ ഈ കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും നശിപ്പിക്കും. ഗുണ്ടാത്തലവന്‍മാരാണ് കേസ് നടത്തുന്നത്. പ്രളയസഹായം കിട്ടിയില്ലെന്ന് പരാതിപ്പെടുന്ന കുടുംബങ്ങളെയും അവരുടെ ബന്ധുക്കളെയും ഇവര്‍ ഭീഷണിപ്പെടുത്തുകയാണ്. ഇവരെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് സംരക്ഷിക്കുകയാണോയെന്ന് സംശയമുണ്ട്.
പ്രളയത്തട്ടിപ്പ് നടത്തിയവര്‍ സൈ്വരവിഹാരം നടത്തുമ്പോള്‍ കൊവിഡ് പ്രതിരോധത്തിനെന്ന പേരില്‍ നടത്തുന്ന പിരിവിന് കൃത്യമായ കണക്കുവേണം. ചെറിയ ക്രമപ്രശ്‌നം ഉണ്ടാകുമ്പോള്‍ സഹകരണ ബാങ്കുകള്‍ക്കെതിരേ നടപടി സ്വീകരിക്കുന്ന സര്‍ക്കാര്‍ പ്രളയത്തട്ടിപ്പില്‍ അയ്യനാട് സര്‍വിസ് സഹകരണ ബാങ്കിന്റെ പങ്ക് തെളിഞ്ഞിട്ടും ഭരണസമിതി പിരിച്ചുവിടാന്‍ നടപടി സ്വീകരിക്കാത്തതെന്താണെന്നും അവര്‍ ചോദിച്ചു.പണമിടപാടിന്റെ ദല്ലാള്‍മാരായി മാറിയിരിക്കുകയാണ് സി.പി.എം നേതൃത്വമെന്നും അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."