അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ല: മന്ത്രി ജി. സുധാകരന്‍
തിരുവനന്തപുരം: ഉദ്യോഗസ്ഥരും കരാറുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അഴിമതിക്കു കാരണമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. രാഷ്ട്രീയക്കാരുടെ ഒത്താശയില്ലാതെ അഴിമതി നടക്കില്ലെന്നും അഴിമതിക്കാരെ ഈ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ഏകദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അഴിമതി നടത്തിയ ശേഷം സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോടതിയില്‍ അഭയം പ്രാപിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് ആരും അഭയംനല്‍കില്ല. ആരും ഭരണഘടനയ്ക്കു മുകളിലല്ലെന്നു മനസിലാക്കണം. കൃത്യമായ മേല്‍നോട്ടത്തിന്റെ അഭാവമാണ് അഴിമതിക്കു കാരണമാകുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വകുപ്പിന്റെ ചരിത്രത്തിലാദ്യമായി എല്ലാ എന്‍ജിനിയര്‍മാരെയും ഉള്‍പ്പെടുത്തി നടത്തിയ സമ്മേളനത്തില്‍ നിര്‍മാണ ശൈലികളിലെ പുതുമയും യന്ത്രവല്‍കൃത നൂതനമാര്‍ഗങ്ങളും ചര്‍ച്ചയായി. വിവിധ വിഭാഗങ്ങളിലെ 1,270 എന്‍ജിനിയര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."