HOME
DETAILS

പ്രവാസികളുടെ പുനരധിവാസം: യു.ഡി.എഫ് പത്തിന കര്‍മപദ്ധതി സമര്‍പ്പിച്ചു

  
backup
May 12 2020 | 03:05 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8-3

 

തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പത്തിന കര്‍മപദ്ധതി തയാറാക്കി യു.ഡി.എഫ് സര്‍ക്കാരിന് കൈമാറി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കും. രണ്ടുമുതല്‍ മൂന്ന് ലക്ഷം വരെ പ്രവാസികള്‍ മടങ്ങിവന്നാല്‍ ഗള്‍ഫില്‍ നിന്നെത്തുന്ന പണത്തില്‍ കുറവുണ്ടാകുകയും ഇത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ 15 ശതമാനം വരെ ഇടിവുണ്ടാക്കുകയും ചെയ്യുമെന്ന് യു.ഡി.എഫ് കര്‍മപദ്ധതി ചൂണ്ടിക്കാട്ടുന്നു.
തൊഴിലില്ലായ്മ ഉയര്‍ന്ന നിരക്കിലുള്ള കേരളത്തില്‍ മടങ്ങിവരുന്ന പ്രവാസികള്‍ക്ക് അര്‍ഹമായ ജോലിനല്‍കുന്നത് കനത്ത വെല്ലുവിളിയാകും. അതിനാല്‍ മടങ്ങിവരുന്നവരുടെ നൈപുണ്യം, അവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ജോലി, ബാധ്യതകള്‍ എന്നിവ ആധാരമാക്കി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നവരെ തൊഴില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, മറ്റു രാജ്യങ്ങളിലെ മികച്ച അവസരംതേടി വീണ്ടും കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍, ജോലി നഷ്ടപ്പെട്ട് വരുന്നവര്‍ എന്നിങ്ങനെ മൂന്നായി തിരിക്കണം. ഇതില്‍ മൂന്നാമത് വരുന്നവര്‍ക്കാണ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ സഹായം നല്‍കേണ്ടത്. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യപദ്ധതി പോലുള്ള ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ സംസ്ഥാനം മുന്‍കൈയെടുക്കണം.
പലിശരഹിത വായ്പകളിലൂടെയും സര്‍ക്കാര്‍ സേവനങ്ങളിലേക്കുള്ള നേരിട്ടുള്ള നിയമനം നടത്തിയും ഈ വിഭാഗത്തെ സഹായിക്കാന്‍ സംസ്ഥാനത്തിനാകും. അതിഥി തൊഴിലാളികള്‍ മടങ്ങുന്നത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുതിയ അവസരങ്ങളൊരുക്കും. കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. ഐ.ടി, ഇലക്ട്രോണിക്‌സ് മേഖലയില്‍ കേരളത്തിനുള്ള സാധ്യതകള്‍ വിദേശത്തുനിന്ന് തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന ഈ മേഖലകളിലെ വിദഗ്ധരെ ഉപയോഗിച്ച് പ്രയോജനപ്പെടുത്തണം.
പ്രതിസന്ധി നേരിടുന്ന മേഖലകളില്‍ കൂടുതല്‍ വ്യവസായങ്ങള്‍ തുങ്ങുന്നതിന് പകരം തകര്‍ച്ച നേരിടാത്ത ഐ.ടി, കൃഷി, മൃഗസംരക്ഷണം, ഇലക്‌ട്രോണിക്‌സ്, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കൂടുതല്‍ മൂലധന നിക്ഷേപം ആകര്‍ഷിക്കണമെന്നും യു.ഡി.എഫ് കര്‍മപദ്ധതിയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago