അൽഖോബാർ സെൻട്രൽ കമ്മിറ്റി ഖുർആൻ മുസാബഖ 2020 സംഘടിപ്പിച്ചു
ദമാം: സമസ്ത ഇസ്ലാമിക് സെന്റർ നാഷണൽ കമ്മിറ്റി "പവിത്ര മാസം പരീക്ഷണങ്ങൾക്കു പരിഹാരം"* എന്ന പ്രമേയത്തിൽ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി അൽഖോബാർ സെൻട്രൽ കമ്മിറ്റി ഖുർആൻ മുസാബഖ - ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു. മുഹമ്മദ് ജലാൽ മൗലവി, മൂസ അൽ അസ്അദി, അൻഷാദ് വാഫി എന്നിവരുടെ നിയന്ത്രണത്തിലാണ് മത്സരം നടന്നത്. ഓൺലൈൻ സംവിധാനം വഴി നടത്തിയ മത്സങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ, ഉലമ വിഭാഗം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. മത്സര വിജയികളുടെ വിവരങ്ങൾ ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമപ്രകാരത്തിൽ. സബ് ജൂനിയർ: ഫാസ് അബൂബക്കർ, മുഹമ്മദ് ഇഹ്സാൻ, മുഹമ്മദ് ആഖിൽ സയാൻ. ജൂനിയർ: മുഹമ്മദ് വസീം, അബ്ദുല്ലാഹ് മുഹ്സിൻ, അഹ്മദ് ലിവ. സീനിയർ: സയ്യിദ് സിനാൻ അൽ ഹാദി (ഫസ്റ്റ്). ജനറൽ: മുഹമ്മദ് വിടി, യൂനുസ് പുളിക്കൽ അബ്ദുല്ലാഹ്, ശിഹാബ്. ഉലമ: സജീർ അബ്ദുൽ മജീദ്.
മത്സരത്തിന് അബ്ദുൽ നാസർ അൽ അസ്അദി ദാരിമി കമ്പിൽ, അമീർ പരുതൂർ , നൗഷാദ് എം പി എന്നിവര്‍ നേതൃത്വം നല്കി. വിജയികളെയും മത്സരാർത്ഥികളേയും അൽകോബാർ സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."