HOME
DETAILS

മിനറല്‍ വാട്ടര്‍ വിപണി സജീവം; സുരക്ഷ ഉറപ്പാക്കാതെ ആരോഗ്യവകുപ്പ്

  
Web Desk
April 10 2017 | 19:04 PM

%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%bf-%e0%b4%b8

കുട്ടനാട്: വേനല്‍ കടുത്തതോടെ കുട്ടനാട്ടില്‍ മിനറല്‍വാട്ടര്‍ വിപണി സജീവമായി. ചൂടു കൂടുകയും നദികളില്‍ ഓരുവെള്ളം കയറുകയും ചെയ്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കുട്ടനാട്ടുകാര്‍ കുടിക്കാനായി മിനിറല്‍ വാട്ടറിനെയാണ്  ആശ്രയിക്കുന്നത്.
 എന്നാല്‍ ഇത്തരത്തില്‍ വിതരണം ചെയ്യുന്ന മിനറല്‍ വാട്ടര്‍ അണുവിമുക്തമാണോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.
കൃത്യമായ രീതിയിലല്ല പായ്ക്ക് ചെയ്യുന്നതെന്നും ആരോപണമുണ്ട്. വില്‍പനയ്ക്കായി എത്തുന്ന ജാറുകളില്‍ നിറച്ച സ്ഥലമോ തീയതിയോ എത്രനാള്‍ ഉപയോഗിക്കാമെന്നോ തുടങ്ങിയ വിവരങ്ങള്‍ ഒന്നുംതന്നെ പലപ്പോഴും കാണാറില്ലെന്ന് പറയപ്പെടുന്നു.
സംഭരിക്കുന്ന വെള്ളത്തിന്റെ ഗുണമേന്മയിലും വ്യത്യസ്ഥത കണ്ടുവരുന്നു. വേനല്‍ കടുത്തതോടെ ആവശ്യക്കാര്‍ ഏറുകയും കച്ചവടക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ വെളളം എവിടെനിന്ന് നിറയ്ക്കുന്നുവെന്നോ എങ്ങനെ വിതരണം ചെയ്യുന്നുവെന്നോ  ആരോഗ്യ വകുപ്പോ ബന്ധപ്പെട്ട അധികൃതരോ പരിശോധനകള്‍ കാര്യക്ഷമമായി നടത്തുന്നില്ലെന്നാണ് ആക്ഷേപം.
പ്ലാസ്റ്റിക്ക് കുപ്പികളില്‍ നിറച്ച വെള്ളം  യാതൊരു സംരക്ഷണവുമില്ലാതെ വെയിലത്ത് മണിക്കൂറുകളോളം കൊണ്ടു നടന്നാണ് വിതരണം ചെയ്യുന്നത്. ഇത് വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  6 days ago
No Image

കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം 

Kerala
  •  6 days ago
No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  6 days ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  6 days ago
No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  6 days ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  6 days ago
No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  6 days ago
No Image

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

Kerala
  •  6 days ago
No Image

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  6 days ago