അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത പൊലിസ് ഉദ്യോഗസ്ഥന് കൊവിഡ്
ന്യൂഡല്‍ഹി: റിപബ്ലിക് ടി.വി സ്ഥാപകനും എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരിലൊരാള്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. സുപ്രീം കോടതിയില്‍ വാദത്തിനിടെ അര്‍ണബിന്റെ അഭിഭാഷകന് ഹരീഷ് സാല്‍വേയാണ് ഇക്കാര്യമറിയിച്ചത്.
പല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊലയിലും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരേ നടത്തിയ പരാമര്‍ശത്തിലും ഏപ്രില്‍ 28നാണ് മഹാരാഷ്ട്ര പൊലിസ് അര്‍ണബിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്തത്. പല്‍ഘാര്‍ ആള്‍ക്കൂട്ട ആക്രമണ കൊലപാതകത്തിലെ പരാമര്‍ശത്തിലെ കേസ് സി.ബി.ഐക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്നും അഭിഭാഷകന് പറഞ്ഞു. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകന് കബില്‍ സിബല്‍ ഇതിനെ എതിര്‍ത്തു.ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം ഏപ്രില്‍ 14ന് കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ സംസാരിച്ചതിന് അര്‍ണബിനെതിരേ ചുമത്തിയ പുതിയ എഫ്.ഐ.ആറിനെയും ഹരീഷ് സല്‍വെ കോടതിയില്‍ ചോദ്യം ചെയ്തു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ പരിപാടിക്കിടെ അര്‍ണബ് ഗോസാമി, സോണിയാഗാന്ധിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെതിരേ മഹാരാഷ്ട്ര, തെലങ്കാന, ചത്തീസ്ഗഡ്, മധ്യപ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."