ചങ്ങന്‍കുളങ്ങര അപകടം: ഞെട്ടല്‍ വിട്ടുമാറാതെ ചിറ്റുമൂല
കരുനാഗപ്പള്ളി: ചങ്ങന്‍കുളങ്ങരയിലെ പുതിയകാവ് വാലേല്‍ ജ്വല്ലേഴ്‌സ് ഉടമ ചിറ്റുമൂലയില്‍ സത്താര്‍ വാലേല്‍(58) കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ ചിറ്റുമൂല ഗ്രാമം. അപകടത്തിനു മണിക്കൂറുകള്‍ക്കുമുമ്പും തങ്ങളുടെ യാത്രാ ദൃശ്യങ്ങള്‍ ഫെയ്‌സുബുക്കിലൂടെ ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. മരണത്തിന്റെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഇന്നലെ പുലര്‍ച്ചെ ദേശീയപാതയില്‍ ചങ്ങന്‍കുളങ്ങരയില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് അക്കേഷ്യാ മരത്തില്‍ ഇടിച്ചാണ് സത്താര്‍ മരിച്ചത്. ഭാര്യക്കും മകള്‍ക്കും സഹോദരന്റെ രണ്ടുമക്കള്‍ക്കും അപകടത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. ഭാര്യ വഹീദാ സത്താര്‍(29), മകള്‍ ശഹുബാ (13), പരേതനായ സഹോദരന്‍ സക്കീറിന്റെ മക്കളായ അസ്‌വാന്‍ സക്കീര്‍ (13), സഹ്‌വാന്‍ സക്കീര്‍(11) എന്നിവരെ പരുക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങന്‍കുളങ്ങര എസ്.ആര്‍.വി.യു.പി സ്‌കൂളിന് സമീപത്ത് നിന്നിരുന്ന മരത്തിലേക്ക് വാഹനം ഇടച്ചുകയറുകയായിരുന്നു. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തി പരുക്കേറ്റവരെ പെട്ടിഓട്ടോയിലും മറ്റുമായി സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സത്താര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കുടുംബസമേതം ഗവി, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു ദുരന്തം. വീട്ടിലേക്കെത്താന്‍ 3 കിലോമീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മരണം കൂട്ടിക്കൊണ്ട് പോയ ഞെട്ടലിലാണ് നാട്ടുകാര്‍. സ്വര്‍ണ്ണ വ്യാപാരി സംഘടനയുടെയും മര്‍ച്ചന്റ് അസോസിയേഷന്റെയും ഭാരവാഹിയായിരുന്നു.
സജീവമായ സംഘടനാ പ്രവര്‍ത്തനവും ഇടപെടലും കൊണ്ട് ഏവര്‍ക്കും പ്രിയങ്കരനായിരുന്ന സത്താര്‍വാലേലിന് ഗ്രാമം കണ്ണീരോടെയാണ് വിട നല്‍കിയത്. ഓച്ചിറ പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം താലൂക്കാശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ട് 3.30ന് ചിറ്റുമൂല മുസ്‌ലിം ജമാഅത്തില്‍ ഖബറടക്കി. പരേതനോടുള്ള ആദരസൂചകമായി കരുനാഗപ്പള്ളി, പുതിയകാവ് എന്നിവിടങ്ങളില്‍ കടകള്‍ അടച്ചു ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."