ചെറൂപ്പ-ഊര്‍ക്കടവ് റോഡില്‍ അപകടങ്ങള്‍ നിത്യസംഭവം
മാവൂര്‍: ചെറൂപ്പ മുതല്‍ ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് വരെയുള്ള റോഡില്‍ അപകടങ്ങള്‍ നിത്യസംഭവമാകുന്നു. കോഴിക്കോട്-ഊട്ടി ഹൃസ്വദൂര പാതയെന്ന നിലയില്‍ നേരത്തെ ഈറോഡ് നവീകരണ പ്രവൃത്തി നടന്നിരുന്നെങ്കിലും പിന്നീട് ഊട്ടിയിലേക്കുള്ള റോഡായി കൂളിമാട് റൂട്ട് തിരഞ്ഞെടുക്കുകയായിരുന്നു. നവീകരണ പ്രവൃത്തി നടന്ന ശേഷം ഈ റൂട്ടില്‍ നിരവധി അപകടങ്ങളാണുണ്ടായത്.
റോഡിലെ വന്വളവുകളും നവീകരണത്തിലെ അശാസ്ത്രീയതയുമാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ചെറുപുഴക്കു സമാന്തരമായുള്ള റോഡില്‍ നെച്ചിക്കാട്ടുകടവിലാണു പലപ്പോഴും അപകടങ്ങള്‍ ഉണ്ടാവുന്നത്. റോഡരികിലെ കൈവരി വാഹനം ഇടിക്കുമ്പോഴേയ്ക്കു തകര്‍ന്നുപോകുന്ന വിധമാണു പണിതത്.
ഇന്നലെ തെങ്ങിലക്കടവ് ഭാഗത്തു നിന്ന് ഊര്ക്കടവിലേക്കു പോവുകയായിരുന്ന വാന്‍ നിയന്ത്രണം വിട്ടു കൈവരിയില്‍ തട്ടി. കൈവരി തകര്‍ന്ന് 20 അടിയോളം താഴ്ചയിലേക്കു തലകീഴായി മറിഞ്ഞ കാര്‍ ചെറുപുഴയോരത്തെ തെങ്ങിലും പാഴ്മരത്തിലും തട്ടി നില്‍ക്കുകയായിരുന്നു. ഇതാണു വന്‍ ദുരന്തം ഒഴിവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."