'ലക്ഷക്കണക്കായ അതിഥി തൊഴിലാളികളോട് സഹാനുഭൂതി പോലുമില്ലാത്ത പരാജയമാണ് പ്രധാനമന്ത്രി, നിങ്ങള്‍ രാജ്യത്തെ നിരാശപ്പെടുത്തി'- മോദിക്കെതിരെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ദശലക്ഷക്കണക്കിന് വരുന്ന അതിഥി തൊഴിലാളികളുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെ വാല ഇതില്‍ രാജ്യം കടുത്ത നിരാശയിലാണെന്നും കൂട്ടിച്ചേര്‍ത്തു.
സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകുന്ന അതിഥി തൊഴിലാളികളുടെ അവസ്ഥ അതിഭീകരവും ഹൃദയഭേദകവുമാണെന്നും അവര്‍ക്ക് അനുകമ്പയും ശ്രദ്ധയും ആവശ്യമാണെന്നും സുരക്ഷിതമായി അവരെ തിരിച്ചെത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പ്രിയപ്പെട്ട പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്ക് വെറുമൊരു തലക്കെട്ട് എന്നതിനപ്പുറം താങ്കളുടെ സംസാരം രാജ്യത്തിന് ഒന്നും നല്‍കുന്നില്ല'- സുര്‍ജേവാല പറഞ്ഞു.
''താങ്കളുടെ സഹാനുഭൂതി ഇല്ലായ്മയും സംവേദനക്ഷമതയുടെ അഭാവവും ദശലക്ഷക്കണക്കിന് ആളുകളുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയെ പരാജയപ്പെടുന്നുത്തുന്നു,''
ശൂന്യമായ പേജ് ആളുകളുടെ സഹായത്താല്‍ നിറയുവമ്പോള്‍ രാജ്യവും കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതികരിക്കുക തന്നെ ചെയ്യും' -സുര്‍ജെവാല ട്വിറ്ററില്‍ കുറിച്ചു. മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു സുര്‍ജെ വാലയുടെ വിമര്‍ശനം.
ചൊവ്വാാഴച രാത്രിയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ലോക്ക്ഡൗണ്‍ നാലാംഘട്ടമുണ്ടാകുമെന്നും വിശദാംശങ്ങള്‍ ഈ മാസം പതിനെട്ടിനു മുന്‍പ് പ്രഖ്യാപിക്കുമെന്നുമാണ് മോദി പറഞ്ഞിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജും മോദി പ്രഖ്യാപിച്ചിട്ടുണ്ട്.
എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ഭരണഘടനാ വിരുദ്ധമാണെന്നും അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."