HOME
DETAILS

കരിഞ്ചോല പുനരധിവാസം പൂര്‍ത്തിയാക്കാതെ രക്ഷാപ്രവര്‍ത്തകരെ അനുമോദിക്കാന്‍ തിരക്കിട്ട നീക്കം: ചടങ്ങ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ചു

  
backup
June 23 2018 | 05:06 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%b2-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d

 

 

സ്വന്തം ലേഖകന്‍


താമരശേരി: കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നു ദുരിതമനുഭവിക്കുന്ന പ്രദേശവാസികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സംഘടനകളെയും നാട്ടുകാരെയും അനുമോദിക്കാനുള്ള പഞ്ചായത്തിന്റെ ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു മാറ്റിവച്ചു.
ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഇതില്‍ പങ്കെടുക്കാന്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും എത്തുമെന്നു നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ദുരന്തത്തിനിരയായവര്‍ക്കു മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയിട്ടു മതി അനുമോദന പരിപാടിയെന്ന് യു.ഡി.എഫ് നിലപാടെടുത്തതോടെയാണു പരിപാടി നിര്‍ത്തിവയ്ക്കാന്‍ ഗ്രാമപഞ്ചായത്ത് നിര്‍ബന്ധിതരായത്.
രാവിലെ ചേര്‍ന്ന കട്ടിപ്പാറ പഞ്ചായത്ത് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് സംയുക്തയോഗത്തില്‍ അനുമോദനയോഗം ബഹിഷ്‌ക്കരിക്കാനും ഹാളിനു പുറത്തുനിന്നു പ്രതിഷേധിക്കാനും തീരുമാനിക്കുകയായിരുന്നു. പിന്നീട് യു.ഡി.എഫ് വിഷയം ഏറ്റെടുത്തതോടെ പ്രതിഷേധം ശക്തമാകുമെന്ന അഭ്യൂഹം പരന്നു. ദുരന്തത്തിനിരയായവരുടെ പുനരധിവാസം പാതിവഴിയില്‍ നില്‍ക്കുകയും നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന പൊതുവികാരം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യമാണു നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ അനുമോദന പരിപാടി നടത്തുന്നതിനോട് സി.പി.എം പ്രവര്‍ത്തകര്‍ക്കുപോലും താല്‍പര്യമുണ്ടായിരുന്നില്ല.
നേരത്തെ സര്‍വകക്ഷി യോഗത്തിനിടെ സ്ഥലം എം.എല്‍.എ കാരാട്ട് റസാഖിനെതിരേ കൈയേറ്റശ്രമവുമുണ്ടായിരുന്നു. സ്ഥലത്ത് സംഘര്‍ഷസാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. മന്ത്രിമാര്‍ക്കു സുരക്ഷ ഒരുക്കുന്നതിനു വന്‍ പൊലിസ് സന്നാഹം സ്ഥലത്തെത്തിയെങ്കിലും മന്ത്രിയും എം.എല്‍.എയും ഇവിടെയെത്തിയില്ല. എന്നാല്‍ യു.ഡി.എഫ് നേരത്തെ തീരുമാനിച്ചപ്രകാരം പഞ്ചായത്ത് ഓഫിസിനു മുന്നിലെത്തി പ്രതിഷേധം അറിയിച്ചു.
അപകടം നടന്നതുമുതല്‍ അഞ്ചുദിവസം കൈമെയ് മറന്നു പ്രവര്‍ത്തിച്ച നാട്ടുകാരെയും സന്നദ്ധപ്രവര്‍ത്തകരെയും അനുമോദിക്കുന്നതില്‍ തങ്ങള്‍ എതിരല്ലെന്നും ദുരന്തബാധിതര്‍ പെരുവഴിയിലും പുനരധിവാസം എങ്ങുമെത്താതെയും നില്‍ക്കുമ്പോള്‍ അനവസരത്തില്‍ അനുമോദനം നടത്തുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
പ്രേംജി ജെയിംസ്, ഒ.കെ.എം കുഞ്ഞി, മുഹമ്മദ് മോയത്ത്, ഹാരിസ് അമ്പായത്തോട്, അനില്‍ ജോര്‍ജ്, സലീം പുല്ലടി, റംല കുഞ്ഞി, ബീനാ ജോര്‍ജ്, അബ്ദുല്‍ അസീസ്, മുഹമ്മദ് ഷാഹിം ഹാജി, വത്സമ്മ അനില്‍, അഷ്‌റഫ് പൂലോട്, ഷാഫി സക്കരിയ്യ, ഷമീര്‍ മോയത്ത്, മുജീബ് വേണാടി, ഷംസീര്‍ കന്നൂട്ടിപ്പാറ, കുഞ്ഞാലി ചമല്‍, ഗിരീഷ് മാവുള്ള പൊയില്‍, സദാനന്ദന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം: കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാനം നന്ദി പറയണമെന്ന് എം.കെ രാഘവന്‍ എംപി

Kerala
  •  3 months ago
No Image

ഐക്യരാഷ്ട്ര സഭയുടെ ഫ്യൂച്ചര്‍ സമ്മിറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറം സ്വദേശി

Kerala
  •  3 months ago
No Image

പക്ഷിപ്പനി; കോട്ടയത്ത് മൂന്ന് താലൂക്കുകളില്‍ നിയന്ത്രണം

Kerala
  •  3 months ago
No Image

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ

uae
  •  3 months ago
No Image

പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 months ago
No Image

ഷിരൂരില്‍ കരളലിയിക്കുന്ന രംഗങ്ങള്‍, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരവും കാത്ത് കുടുംബം

Kerala
  •  3 months ago
No Image

കാണാതായിട്ട് 71ാം ദിവസം; ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെടുത്തു, വിതുമ്പി സഹോദരി ഭര്‍ത്താവും മനാഫും

Kerala
  •  3 months ago