HOME
DETAILS
MAL
സമൂഹമാധ്യമങ്ങളിലൂടെയുള്ള വാക്‌പോര് നിയന്ത്രിക്കാന്‍ നിയമം വേണം: ഹൈക്കോടതി
backup
May 13 2020 | 03:05 AM
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെയുള്ള വാക്‌പോര് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി.
സമൂഹമാധ്യമം വഴി അസഭ്യപ്രയോഗം നടത്തിയെന്ന കേസില്‍ നമോ ടി.വി അവതാരിക ശ്രീജ പ്രസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള പോര് നിയമവാഴ്ചയെ തകിടംമറിക്കുമെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ പൊലിസ് ജാഗരൂകരാവണമെന്ന് കോടതി ഡി.ജി.പിയോട് നിര്‍ദേശിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പോര് അതിരുവിടുന്നു. അപകീര്‍ത്തികരമായ പോസ്റ്റിനെതിരേ സമൂഹം അതേരീതിയില്‍ പ്രതികരിക്കുന്ന രീതി നിയമവാഴ്ചയെതന്നെ തകിടംമറിക്കുമെന്നും കോടതി നിര്‍ദേശിച്ചു. 50,000 രൂപയുടെ ബോണ്ടും രണ്ടാള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
നാട്ടില്‍ ക്രമസമാധാനവും നിയമവാഴ്ചയും ഉറപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. സമൂഹമാധ്യമങ്ങളില്‍ അസഭ്യമായ രീതിയില്‍ പോരടിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പൊലിസ് കൂടുതല്‍ ജാഗ്രത കാട്ടണമെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."