ഏറനാട് താലൂക്കില്‍ 3,85,576 വോട്ടര്‍മാര്‍
മഞ്ചേരി: അവസാനഘട്ട പരസ്യപ്രചാരണത്തിനു ഇന്നലെ പരിസമാപ്തിയായതോടെ തെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളായി.അതാതു കേന്ദ്രങ്ങളിലേക്കുള്ള പോളിങ്‌സാമഗ്രികളുടെ വിതരണം ഇന്നു ആരംഭിക്കുമെന്ന് ഏറനാട് തഹസില്‍ദാര്‍ പി സുരേഷ് പറഞ്ഞു. മഞ്ചേരി, മലപ്പുറം നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഏറനാട് താലൂക്കില്‍ ആകെ 3,85,576 വോട്ടര്‍മാരാണുള്ളത്. ഇതില്‍ മഞ്ചേരി മണ്ഡലത്തില്‍ 96,326 സ്ത്രീ വോട്ടര്‍മാരും 94,315 പുരുഷ വോട്ടര്‍മാരാണുള്ളത്. മലപ്പുറം നിയോജക മണ്ഡലത്തിലുള്ള ആകെയുളള 1,95,135 വോട്ടര്‍മാരില്‍ 96,544സ്ത്രീകളും 98,591 പുരുഷ വോട്ടര്‍മാരുമുണ്ട്.
മഞ്ചേരിയില്‍ നിയോജകമണ്ഡലത്തില്‍ 169 പോളിങ് ബൂത്തുകളും മലപ്പുറം നിയോജക മണ്ഡലത്തില്‍ 177 പോളിങ് ബൂത്തുകളുമുണ്ട്. ഒരോ ബൂത്തിലും അഞ്ചു വീതം ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. പോളിങ് സാമഗ്രികളുടെ വിതരണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രാവിലെ ഏഴിനു ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കണ്‍ട്രോള്‍ യൂനിറ്റ്, ബാലറ്റ് യൂനിറ്റ്,വോട്ടേഴ്‌സ് രജിസ്റ്റര്‍, വോട്ടേഴ്‌സ് സ്ലിപ്പ്, ഡമ്മിബാലറ്റ്, സ്റ്റാമ്പ് പാഡ്, പോളിംങ് ഉദ്യോഗസ്ഥര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ വിവിധ പോളിങ് സാമഗ്രികളാണ് നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."