താമി വധം 14 പ്രതികളേയും കോടതി വെറുതെ വിട്ടു
മഞ്ചേരി: ആര്.എസ്.എസ് പ്രവര്‍ത്തകനായിരുന്ന വളാഞ്ചേരി മഠത്തില്‍ താമിയെ കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികളെയും മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു.
വളാഞ്ചേരി കാര്‍ത്തല തെക്കാട്ടുവീട് ഹബീബ് കോയ തങ്ങള്‍ (47), വിളയില്‍ പുത്തന്‍പറമ്പില്‍ സെയ്തലവി (47), വല്ലപ്പുഴ ചെറുകോട് അപ്പക്കണ്ടത്തില് അബ്ദുല്‍ ഖാദര്‍ (47), പുലാമന്തോള്‍ നീലിക്കാവ് പിലാത്തോട് സെയ്തലവി അന്‍സാരി (48), വളാഞ്ചേരി തൊഴുവാനൂര്‍ ചക്കക്കാട്ടില് അസീസ് (45), സെയ്തലവി (42), സി.സി ഇഖ്ബാല്‍ (31), വളാഞ്ചേരി തൊഴുവാനൂര്‍ പന്തപ്പറമ്പില്‍ സലിം (39), ചോലക്കോടത്ത് ഇഖ്ബാല്‍ (38), കണ്ടപറമ്പത്ത് ഇഖ്ബാല്‍ (38), ചക്കക്കാട്ടില് ഇബ്രാഹിം (41), കുറ്റിപ്പമ്പില്‍ അമീറലി (37), പന്തല്‍പറമ്പില്‍ ഫഖ്റുദ്ദീന്‍ (42), ചക്കക്കാട്ടില് റഷീദ് (39) എന്നിവരെയാണ് കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടത്.
1996 ഓഗസ്ത് 23നാണ് കേസിനാസ്പദമായ സംഭവം. കല്പണിക്കാരനായ ഇയാളെ ഒരു സംഘംപേര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
എന്നാല്‍ കോടതി വെറുതെവിട്ട ഇവരാണ് കൃത്യം നടത്തിയതെന്നതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല.
പ്രതികള്‍ക്കുവേണ്ടി അഡ്വ. കെ.പി മുഹമ്മദ് ശരീഫ്, റാള്‍ഫ് എസ് ജോണ്‍, സഹീര്‍, പത്മകുമാര്‍, രാജേഷ്, കെ.വി സാബു എന്നീ അഭിഭാഷകര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."