കാസര്‍കോട് മാരത്തണ്‍ 10ന്
കാസര്‍കോട്: 'ആരോഗ്യവും സൗഹൃദവും' എന്ന സന്ദേശവുമായി 'ഗുഡ്മോണിങ് കാസര്‍കോട് ' സംഘടിപ്പിക്കുന്ന നാലാമത് കാസര്‍കോട് മാരത്തണ്‍ 10ന് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറിന് മൊഗ്രാലില്‍ നിന്നാരംഭിക്കുന്ന പത്തര കിലോ മീറ്റര്‍ മാരത്തണ്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 15000, 10000, 5000 രൂപയും ട്രോഫിയും നല്‍കും.
രാവിലെ 6.30ന് താളിപ്പടുപ്പ് മൈതാനിയില്‍ നിന്ന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് മിനി മാരത്തണും സംഘടിപ്പിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 3000, 2000, 1000 രൂപയും ട്രോഫിയും നല്‍കും. 50വയസിന് മുകളിലുള്ളവര്‍ക്ക് ഉപഹാരം നല്‍കും. പുരുഷ, വനിതാ വിഭാഗങ്ങളിലായാണ് ഇരുമാരത്തണും. മാരത്തണില്‍ പങ്കെടുക്കുന്നവര്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9446673961. മാരത്തണ്‍ മൊഗ്രലില്‍ രാവിലെ ആറിന് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, ജഗദീഷ് കുമ്പള, ആസിഫ് മൊഗ്രാല്‍, മൂസ ഷെരീഫ് എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്യും. മിനി മാരത്തണ്‍ രാവിലെ 6.30ന് താളിപ്പടുപ്പ് മൈതാനിയില്‍ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, ജില്ലാ പൊലിസ് മേധാവി ജെയിംസ് ജോസഫ്, എ.എസ്.പി ഡി. ശില്പ എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ 8.30ന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മാനദാനം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ഗുഡ്മോണിങ് കാസര്‍കോട് ചെയര്മാന് ഹാരിസ് ചൂരി, കണ്‍വീനര്‍ ബാലന് ചെന്നിക്കര, ട്രഷറര്‍ പവിത്രന് മാസ്റ്റര്‍, മുഹമ്മദ് ഹാഷിം, ജയന്, കെ.ജി റയീസ്, മൊയ്തീന് കോളിക്കര, ഷഫീഖ് തെരുവത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."