HOME
DETAILS
MAL
തലസ്ഥാനത്തെ ആയൂര്‍വേദ കോളജിലെ മൂട്ടകളെ തുരത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്
backup
March 07 2019 | 15:03 PM
തിരുവനന്തപുരം: തിരുവനന്തപുരം ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ അനുഭവിക്കുന്ന മൂട്ടശല്യം പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്
.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് (ആയുര്‍വേദം) നിര്‍േദശം നല്‍കിയത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
രാത്രികാലങ്ങളിലടക്കം കുഞ്ഞുങ്ങളും മുതിര്‍ന്നവരും നരകയാതന അനുഭവിക്കുകയാണെന്ന് മെഹ്റുന്നിസ നല്കിയ പരാതിയില്‍ പറയുന്നു. ആശുപത്രിക്ക് താങ്ങാന്‍ കഴിയുന്നതിലധികം രോഗികളെയാണ് പ്രവേശിപ്പിക്കുന്നതെന്നും പരാതിയിലുണ്ട്.
പേവാര്‍ഡ് ബുക്ക് ചെയ്ത് മാസങ്ങളോളം കാത്തിരിക്കേണ്ട ഗതികേടാണുള്ളത്. ഇത് അനാവശ്യ വാക്കുതര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നുവെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."