HOME
DETAILS
MAL
പേരാമ്പ്രയിലെ അക്രമ പരമ്പര: പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് എം.എസ്.എഫ്
backup
April 10 2017 | 21:04 PM
പേരാമ്പ്ര: നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് മുനീര്‍ നൊച്ചാടിന്റെ വീട് അക്രമിക്കുകയും പ്രദേശത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരേ വ്യാപകമായ അക്രമം നടത്തുകയും ചെയ്ത പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. വീടുകളില്‍ കയറി ഗര്‍ഭിണിയുള്‍പ്പെടെയുള്ള സ്ത്രീകളെ ആക്രമിക്കുന്ന സി.പി.എം സംഘപരിവാറിനെ പോലും കടത്തിവെട്ടിയത് നാണിപ്പിക്കുന്നതാണെന്നും യോഗം വിലയിരുത്തി.
ജുനൈദ് കല്ലോട് അധ്യക്ഷനായി. സുഹൈല്‍ അരിക്കുളം, ജൗഹര്‍ പാലേരി, എ.കെ ഹസീബ്, നദീര്‍ ചെമ്പനോട, അസ്ഹര്‍ കോത്തമ്പ്ര, ആഷിദ് മേപ്പയ്യൂര്‍, ഫസല്‍ ഓണസ്റ്റി, അദീബ് പാലച്ചുവട്, നബീല്‍ കുട്ടോത്ത്, ഫസല്‍ ചെറുവണ്ണൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."