HOME
DETAILS
MAL
ദേശീയ പാത ബൈപാസില്‍ അടിപ്പാത പ്രവൃത്തി ഉടന്‍ ആരംഭിക്കും: എം.കെ രാഘവന് എം.പി
backup
April 10 2017 | 21:04 PM
കോഴിക്കോട്: കോഴിക്കോട് എന്‍.എച്ച് 66 രാമനാട്ടുകര- വെങ്ങളം ബൈപാസില്‍ അമ്പലപ്പടി, മൊകവൂര്‍, കൂടത്തുംപാറ, വയല്‍ക്കര, എന്നിവിടങ്ങളില്‍ അടിപ്പാതയും , കൊടല് നടക്കാവില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജും നിര്‍മിക്കാമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ എം.കെ രാഘവന് എം.പി യെ രേഖാമൂലം അറിയിച്ചു.
ഒരു മാസം മുന്‍പ് ദേശീയ പാത ടെക്നിക്കല്‍ മെമ്പര്‍ ഡി.ഒ തവാഡെയുടെ നേതൃത്വത്തിലുള്ള പ്രത്യേക പരിശോധന സംഘം പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ പരിഗണിച്ചത്.
ദേശീയപാത അധികൃതര്‍ അനുമതി നല്കിയതിനാല് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പദ്ധതികളുടെ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുന്നതാണെന്ന് എം.കെ.രാഘവന് എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."