മോട്ടോര്‍ വാഹന നിയമം ലംഘിച്ചാല്‍ ഇനി വാട്‌സാപ്പില്‍ കുടുങ്ങും
.
വടക്കാഞ്ചേരി: മേഖലയില്‍ മോട്ടോര്‍ വാഹന നിയമം ലംഘിച്ചാല്‍ ഇനി വാട്‌സാപ്പില്‍ കുടുങ്ങും.
വാഹനാപകടങ്ങള്‍ക്കു തടയിടാന്‍ ട്രാഫിക്ക് നിയമലംഘനങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഫോട്ടോ എടുത്ത് വാട്‌സ് അപ്പ് ചെയ്യണമെന്ന് വടക്കാഞ്ചേരി ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
സ്‌കൂള്‍ വാഹനങ്ങളില്‍ കുത്തിനിറച്ച് കുട്ടികളെ കൊണ്ടു പോവുക, 10 വര്‍ഷം പ്രവൃത്തി പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ എല്‍.എം.വി സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങീയ നിയമ ലംഘനങ്ങളെ വാട്‌സ് അപ്പിലൂടെ അറിയിക്കാം.
നമ്പര്‍. 8547639 187. ഫോട്ടോ അയക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
ഫോട്ടോ എടുക്കുന്ന സ്ഥലവും സമയവും, വാഹന നമ്പറും കൃത്യമായും രേഖപ്പെടുത്തേണ്ടതാണ്.
വാഹന അപകടങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ അമ്പതു ശതമാനമായി കുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജോ. റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ടി ജി ഗോകുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."