HOME
DETAILS
MAL
മാസ്‌ക്കില്‍ പിടിമുറുക്കാന്‍ പൊലിസ്; ക്വാറന്റൈന്‍ ലംഘിച്ചവര്‍ക്കെതിരേയും കേസ്
backup
May 14 2020 | 03:05 AM
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ക്കശമാക്കാന്‍ പൊലിസ് തിരുമാനിച്ചു.ഏപ്രില്‍ 30 മുതല്‍ പൊതു സ്ഥലങ്ങളിലും ഓഫിസുകളിലും എല്ലാവരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും പല സ്ഥലങ്ങളിലും ജനങ്ങള്‍ അലംഭാവം തുടരുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.
ഇതു സംബന്ധിച്ച നിര്‍ദേശം ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലിസ് മേധാവികള്‍ക്ക് നല്‍കി.
മാസ്‌ക് നിര്‍ബന്ധമാക്കിയ ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്നലെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 2076 കേസുകളാണ് ഇന്നലെ മാസ്‌ക് ഇല്ലാത്തതിന് രജിസ്റ്റര്‍ ചെയ്തത്. ഇതു വരെ 23749 കേസുകളാണ് പൊലിസ് മാസ്‌കില്ലാത്തതിന് പിടികൂടിയത്. മസ്‌ക് ധരിക്കാത്തതിന് ആദ്യം 200 രൂപയും ആവര്‍ത്തിച്ചാല്‍ 5000 രൂപയുമാണ് പിഴ. ഗ്രാമീണ മേഖലകളില്‍ പൊലിസ് കൂടുതലും താക്കീത് നല്‍കി വിടുകയായിരുന്നു ചെയ്തിരുന്നത്. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ 5000 രൂപ തന്നെ പിഴ ചുമത്താനാണ് നിര്‍ദേശം.
മാസ്‌ക്കിന്റെ വഴിയോര കച്ചവടം അവസാനിപ്പിക്കാനും നിര്‍ദേശം നല്‍കി. സുരക്ഷാ ക്രമീകരണങ്ങളില്ലാതെ മാസ്‌ക് വില്‍ക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കും.
ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെയും പൊലിസ് കേസെടുക്കാന്‍ ആരംഭിച്ചു. ഇന്നലെ ലോക്ക് ഔട്ട് ലംഘനങ്ങള്‍ക്ക് സംസ്ഥാനത്ത് 1734 കേസുകളും 1667 അറസ്റ്റുകളും രേഖപ്പെടുത്തിയ പൊലിസ് നാലു പേര്‍ക്കെതിരെ ക്വാറന്റൈന്‍ ലംഘനത്തിന് കേസ് എടുത്തു. വയനാട് ജില്ലയില്‍ നിരീക്ഷണം ലംഘിച്ച രണ്ടു പേര്‍ക്കെതിരെയും കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും എതിരെയാണ് നടപടി എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."