സ്വന്തമായി കെട്ടിടമായിട്ടും താനൂര്‍ ഗവ: കോളജ് പ്രവര്‍ത്തിക്കുന്നത് താത്കാലിക കെട്ടിടത്തില്‍
താനൂര്‍: മണ്ഡലത്തിന് അനുവദിച്ച സി.എച്ച് മുഹമ്മദ് കോയ മെമോറിയല്‍ ഗവ: കോളജിനായി പുതുതായി നിര്‍മാണം പൂര്‍ത്തീകരിച്ച സ്വന്തം കെട്ടിടമായെങ്കിലും ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് താത്കാലിക കെട്ടിടത്തില്‍. യു.ഡിഎ.ഫ് ഭരണ കാലത്ത് അനുവദിച്ച 23 കോളജുകളില്‍ ആദ്യം ക്ലാസുകള്‍ തുടങ്ങിയ കോളജായിരുന്നു താനൂര്‍ ഗവ: കോളജ്. പുത്തന്‍തെരുവിലെ ഗവ: ഐ.ടി.ഐ യിലാണ് താത്കാലികമായി ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ കോളജിന് വേണ്ടി കണ്ടെത്തിയ താനൂര്‍ ഗവണ്മെന്റ് ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിനോട് ചേര്‍ന്നു കിടക്കുന്ന സ്ഥത്ത് കോളജിന് വേണ്ടി 50 ലക്ഷം രൂപ ചെലവില്‍ സെമിപെര്‍മനെന്റ് ബ്ലോക്ക് പണി പൂര്‍ത്തീകരിച്ച് മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനവും നിര്‍വഹിച്ചിരുന്നു. എന്നാല്‍ പരീക്ഷ അടുത്തതിനാല്‍ ലാബ് സൗകര്യങ്ങള്‍ മാറ്റി സ്ഥാപിക്കുന്നത് പ്രയാസമായതിനാല്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ തന്നെ മാറാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ പണി മുഴുവനും പൂര്‍ത്തീകരിച്ച കോളജിന്റെ പുതിയ കെട്ടിടത്തിലും ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ കോളജിനായി വിട്ടു നല്കിയ കെട്ടിടത്തിലുമായി കോളജിലെ മുഴുവന്‍ ക്ലാസുകള്‍ക്കുമുള്ള സൗകര്യമുണ്ടായിട്ടും സ്വന്തം കെട്ടിടത്തിലേക്ക് മാറാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."