പിടിച്ചുനില്ക്കാന് ഇളവുകളുമായി കൂടുതല്‍ രാജ്യങ്ങള്‍
ലണ്ടന്‍: കൊവിഡ് വ്യാപനവും ഭീതിയും നിലനില്‍ക്കെ, ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തി കൂടുതല്‍ രാജ്യങ്ങള്‍.
സാമ്പത്തിക രംഗത്ത് കാര്യമായ തിരിച്ചടിയുണ്ടായതോടെയാണ് ബ്രിട്ടന് അടക്കമുള്ള രാജ്യങ്ങള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ ഫെബ്രുവരിയിലും മാര്‍ച്ചിലുമായി സാമ്പത്തിക രംഗത്ത് 5.8 ശതമാനം തകര്‍ച്ചയാണുണ്ടായിരിക്കുന്നത്. ഇതേതുടര്‍ന്ന് വിവിധ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. വീടുകളിലിരുന്ന് ജോലി ചെയ്യാനാകാത്തവര്‍ക്ക് ജോലിസ്ഥലത്തെത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.
പാര്‍ക്കുകളും മറ്റും തുറക്കും. ആളുകള്‍ പുറത്തിറങ്ങുന്നതിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയിലും പാര്‍ക്കുകള്‍, ഹോട്ടലുകള്‍, ബീച്ചുകള്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത മാസം പകുതിയോടെ അതിര്‍ത്തികള്‍ തുറക്കാന്‍ ഓസ്ട്രിയയും ജര്‍മനിയും തീരുമാനിച്ചു.
ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്കുമ്പോള് ശ്രദ്ധിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിലനില്‍ക്കേയാണ് വിവിധ രാജ്യങ്ങളുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."