HOME
DETAILS

അവകാശങ്ങള്‍ നേടിയെടുക്കാന്‍ തീരദേശവാസികള്‍ തുടര്‍ച്ചയായ പ്രക്ഷോഭം നടത്തണം: മാധവ് ഗാഡ്ഗില്‍

  
backup
March 07, 2019 | 8:00 PM

%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%87%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d-2


കൊച്ചി: അര്‍ഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ തീരദേശ വാസികള്‍ തുടര്‍ച്ചയായ പ്രക്ഷോഭം നടത്തണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. മാധവ് ഗാഡ്ഗില്‍. കൊച്ചിയില്‍ നടത്തിയ 'തീരദേശ പരിപാലന വിജ്ഞാപനം: 2019 ഉയര്‍ത്തുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുക തന്നെ വേണം. അതിന് ചെറിയ സമര രീതികള്‍ മാത്രം നടത്തിയാല്‍ മതിയാകില്ലന്നും തുടര്‍ച്ചയായ സമരപ്രക്ഷോഭങ്ങള്‍ നടത്തിയാല്‍ മാത്രമേ നിഷേധിച്ച അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
വനത്തെ ആശ്രയിച്ചു കഴിയുന്ന ജനവിഭാഗങ്ങളെ സംരക്ഷണ ചുമതല ഏല്‍പ്പിച്ചപ്പോള്‍ ചൂഷണം ഒഴിവാകുകയും വിഭവങ്ങള്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. കടല്‍ സമ്പത്ത് ആശ്രയിച്ചു കഴിയുന്ന തീരദേശവാസികളെ സംരക്ഷണച്ചുമതല ഏല്‍പ്പിച്ചാല്‍ ഇതേ അനുഭവം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ പുഴയുടെ തീരത്ത് സ്ഥാപിച്ച കെമിക്കല്‍ ഫാക്ടറിക്കെതിരെ പ്രക്ഷോഭമുയര്‍ന്നപ്പോള്‍ 11,000 പേര്‍ക്ക് തൊഴില്‍ ലഭ്യമായി എന്ന മറുപടിയാണ് അധികൃതരില്‍നിന്നുണ്ടായത്. എന്നാല്‍ മത്സ്യബന്ധനം ഉപജീവനമാര്‍ഗമാക്കിയ 20,000 കുടുംബങ്ങള്‍ക്കാണ് അതോടെ ഉപജീവനമാര്‍ഗം ഇല്ലാതായത്. ഇതുപോലുള്ള യാഥാര്‍ഥ്യം എല്ലാരും മൂടിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ഡോ. ബി മധുസൂദനപ്പണിക്കര്‍, ഡോ. കെ.വി തോമസ്, വി.എസ് വിജയന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, ടി.ജെ ആഞ്ചലോസ്, അഡ്വ. കെ.കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് സ്വാഗതവും ടി. രഘുവരന്‍ കൃതജ്ഞതയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകം കീഴടക്കി രോഹിത്തും കോഹ്‌ലിയും; വമ്പൻ കുതിപ്പുമായി ഇതിഹാസങ്ങൾ

Cricket
  •  20 days ago
No Image

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ; രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം

National
  •  20 days ago
No Image

കാസർകോട് പ്ലസ് വൺ വിദ്യാർഥിയെ കാണാതായി: അന്വേഷണം ഊർജിതം

Kerala
  •  20 days ago
No Image

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസ് 

Kerala
  •  20 days ago
No Image

ഷാർജയിൽ വൻ ലഹരി വേട്ട; 17 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി; തകർത്തത് നാല് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖല

uae
  •  20 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; തന്തൂരി വിഭവങ്ങൾ പാകം ചെയ്യുന്നതിന് വിലക്ക്

National
  •  20 days ago
No Image

ആ താരം ഏപ്പോഴും മുന്നിലാണെന്ന നിരാശ റൊണാൾഡോക്കുണ്ട്: മുൻ സൂപ്പർതാരം

Football
  •  20 days ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടറിൽ യുഎഇക്ക് കടുപ്പം; എതിരാളികൾ നിലവിലെ ചാമ്പ്യന്മാർ

uae
  •  20 days ago
No Image

കർണാടകയിൽ വൻ സ്വർണ, ലിഥിയം ശേഖരം കണ്ടെത്തി: ഖനനം പ്രതിസന്ധിയിൽ

National
  •  20 days ago
No Image

'ഗ്രേറ്റ് അറബ് മൈൻഡ്‌സ് 2025': എഞ്ചിനീയറിംഗ് പുരസ്‌കാരം സ്റ്റാൻഫോർഡ് പ്രൊഫസർക്ക്; ഈജിപ്ഷ്യൻ ശാസ്ത്രജ്ഞൻ അബ്ബാസ് എൽ ഗമാലിന് ബഹുമതി

uae
  •  20 days ago