റോഹിംഗ്യ: വിശദീകരണം നല്‍കാന്‍ മ്യാന്‍മറിന് ഐ.സി.സിയുടെ അന്ത്യശാസനം
ഹേഗ്: റോഹിംഗ്യകള്‍ക്കെതിരേയുള്ള മ്യാന്‍മര്‍ സര്‍ക്കാര്‍ നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ മ്യാന്‍മര്‍ സര്‍ക്കാരിന് അന്താരാഷ്ട്ര ക്രിമിനില്‍ കോടതി(ഐ.സി.സി) അന്ത്യാശാസനം. പ്രോസിക്യൂഷന്റെ അപേക്ഷക്ക് ജൂലൈ 27ന് മുന്‍പ് മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. റോഹിംഗ്യകളുടെ ബംഗ്ലാദേശിലിക്കുള്ള പാലായനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിലപാട് അറിയിക്കാനായി ഏപ്രില്‍ മാസത്തിലാണ് മ്യാന്‍മാറിനോട് ഐ.സി.സി ആവശ്യപ്പെട്ടത്.
ജനങ്ങള്‍ പലായനം ചെയ്തതിനാല്‍ നാടുകടത്തില്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ മ്യാന്മറിനെതിരേ ചുമത്തുന്നത് പരിഗണനയിലാണെന്നും പ്രസിക്യൂഷന്റെ ആവശ്യപ്രകാരമുള്ള ഉചിതമായി വിശദീകരണം സര്‍ക്കാരില്‍ നിന്ന് തേടുന്നുവെന്നും കോടതി പറഞ്ഞു. മ്യാന്മര്‍ ഐ.സി.സി അംഗമല്ലാത്തതിനാല്‍ അവര്‍ക്കെതിരേ റോഹിംഗ്യന്‍ വിഷയത്തില്‍ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല.
മ്യാന്മറിലെ റാഖൈന്‍ പ്രദേശത്ത് റോഹിംഗ്യകള്‍ക്കെതിരേ നടന്ന ആക്രമണത്തെ തുടര്‍ന്ന് 700,000 പേരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. എന്നാല്‍ റോഹിംഗ്യകള്‍ക്കെതിരേയുള്ള ആക്രമണത്തെ മ്യാന്‍മര്‍ സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."