ജപ്പാന് - സെനഗല്‍; തുല്യ ശക്തികളുടെ പോരാട്ടം
റോസ്റ്റോവ്: ഗ്രൂപ്പ് എച്ചില് ഇന്ന് രാത്രി എട്ടിന് തുല്യ ശക്തികളുടെ പോരാട്ടം. ഏഷ്യന്‍ ശക്തികളായ ജപ്പാനും ആഫ്രിക്കന്‍ കരുത്തരായ സെനഗലും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മൂന്ന് പോയിന്റുമായി ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണുള്ളത്.
മൂന്നും നാലും സ്ഥാനത്ത് പോളണ്ടും കൊളംബിയയുമാണെന്നതാണ് ഇരു ടീമുകളുടേയും ഭയം. കാരണം പോളണ്ടും കൊളംബിയയും തിരിച്ചു വന്നാല്‍ ഒരു പക്ഷെ ഇതിലേതെങ്കിലുമൊരു ടീമിന്റെ സ്ഥാനം നഷ്ടമാകും. ഒരു മത്സരം കൂടി ജയിച്ചാല്‍ രണ്ടാം റൗണ്ടിലേക്കുള്ള പ്രതീക്ഷകള്‍ ബാക്കിയാകും.
പോളണ്ടുമായുള്ള ജപ്പാന്റെ മത്സരം വാശിയേറിയതായിരിക്കും. രണ്ടാം റൗണ്ടിലെത്തണമെങ്കില്‍ അടുത്ത രണ്ട് മത്സരത്തിലും പോളണ്ടിനും കൊളംബിയക്കും ജയം അനിവാര്യമാണ്. അറ്റാക്കിങ്ങില്‍ ശക്തി കൂട്ടി മാനേയുടെ നേതൃത്വത്തില്‍ മികച്ചൊരു ഹോള്‍ഡിങ് മിഡ്ഫീല്ഡിനേയാണ് സെനഗല്‍ ആദ്യ ഇലവനില്‍ കൊണ്ടുവരുന്നത്. അതിനാല്‍ ജപ്പാന്റെ ആക്രമണങ്ങളെ തടുക്കാനും പെട്ടെന്ന് കൗണ്ടര്‍ അറ്റാക്ക് ചെയ്യാനുമുള്ള രീതിയിലാണ് സെനഗലിന്റെ ഒരുക്കം.
അതേ സമയം കഴിഞ്ഞ കളിയില്‍ അറ്റാക്കിങ്ങില്‍ മാത്രമായിരുന്നു ജപ്പാന് ശ്രദ്ധിച്ചത്. സെനഗലും പോലുള്ള വേഗക്കാരെ നേരിടണമെങ്കില്‍ പ്രതിരോധവും മധ്യനിരയും ഒരു പോലെ കരുത്തുള്ളതും ശക്തിയുള്ളതുമാകണം. അതിനായി രണ്ട് കളിക്കാരെ മാറ്റി നിര്‍ത്തി യുവ താരങ്ങള്‍ക്ക് കളത്തിലിറക്കാനുള്ള ഒരുക്കവും ജപ്പാന് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."