ഘടകകക്ഷികളെ വെട്ടി നിരത്തി ഇടതു സ്ഥാനാര്‍ഥികളായി സി.പി.എമ്മും സി.പി.ഐയും മാത്രം മത്സരിച്ചാല്‍ മതിയെന്ന് തീരുമാനം
തിരുവനന്തപുരം: കേരളത്തിലേക്കുള്ള ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും സി.പി.എമ്മും സി.പി.ഐയും മാത്രം മത്സരിക്കുമെന്ന് ഏകപക്ഷീയമായി തീരുമാനിച്ച് സ്ഥാനാര്‍ഥി നിര്‍ണയം ഇടതു മുന്നണി പൂര്‍ത്തിയാക്കി. ഘടകകക്ഷികള്‍ക്കാര്‍ക്കും ഒരു സീറ്റുപോലും നല്‍കിയില്ല. പ്രഖ്യാപനം നാളെയുണ്ടാകും.
ചാലക്കുടിയില്‍ ഇന്നസെന്റിനെ വേണ്ടെന്നറിയിച്ച പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ വാക്കുപോലും കേള്‍ക്കാതെ അവിടെ തോല്‍ക്കുമെന്നറിയിച്ച ഇന്നസെന്റിനെ തന്നെ മത്സരിപ്പിക്കും. പൊന്നാനി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിലും അനിശ്ചിതത്വം നിലനിന്നപ്പോഴും അവിടെ വിജയസാധ്യത ഒട്ടുമില്ലാഞ്ഞിട്ടും അവിടെയും ഘടകക്ഷികളെ അടുപ്പിച്ചിട്ടില്ല.
പൊന്നാനിയിലും ചാലക്കുടിയിലുമെങ്കിലും പ്രമുഖ ഘടകക്ഷികളെ ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ അത്രയും കക്ഷികളുടെ അതൃപ്തികൂടി ഇല്ലാതാക്കാമായിരുന്നു. അതുപോലും സി. പി.എം ചെയ്തില്ല. എല്‍.ജെ.ഡിയും ജെ.ഡി.എസും പ്രതിഷേധം അറിയിച്ചിട്ടും ഫലമുണ്ടായില്ല.
സിപിഎം പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി വീണ്ടും പിവി അന്‍വറിന്റെ പേര് നിര്‍ദ്ദേശിച്ചതോടെ അവിടെ അദ്ദേഹം തന്നെ മത്സരിക്കുമെന്നുറപ്പായി.
ഇതോടെ നാല് എം. എല്‍എ മാരാണ് മത്സരത്തിനായി കളത്തിലിറങ്ങുന്നത്. പൊന്നാനിയില്‍ പിവി അന്‍വര്‍, ആലപ്പുഴയില്‍ എ.എം ആരിഫ് ,പത്തനംതിട്ടയില്‍ വീണ ജോര്‍ജ്ജ്, കോഴിക്കോട്ട് എ പ്രദീപ് കുമാര്‍ തുടങ്ങി നാല് എംഎല്‍എമാര്‍ മത്സരത്തിനിറങ്ങും. കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ കോട്ടയത്തും പി ജയരാജന്‍ വടകരയിലും മത്സരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി രാജീവ് എറണാകുളം മണ്ഡലത്തിലും കെഎന്‍ ബാലഗോപാല്‍ കൊല്ലത്തും മത്സരത്തിനുണ്ടാകും.
നെടുമങ്ങാട് എം.എല്‍.എ സി ദിവാകരനും അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറും അടക്കം രണ്ട് എംഎല്‍എമാരെ ഉള്‍പ്പെടുത്തിയാണ് സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക. മറ്റ് ഘടക കക്ഷികള്‍ക്കൊന്നും ഇത്തവണ സീറ്റില്ല.
തര്‍ക്കങ്ങളില്ലെന്നും മുന്നണിയുടെ ഐക്യത്തിന് വേണ്ടി തീരുമാനത്തോട് യോജിക്കുന്നു എന്നുമാണ് ഘടക കക്ഷി നേതാക്കളുടെ പ്രതികരണം.
സ്ഥാനാര്‍ത്ഥി പട്ടിക
തിരുവനന്തപുരം സി. ദിവാകരന്‍ (സിപിഐ)
ആറ്റിങ്ങല്‍ എ. സമ്പത്ത്
കൊല്ലം കെ.എന്‍ ബാലഗോപാല്‍
പത്തനംതിട്ട വീണ ജോര്‍ജ്ജ്
മാവേലിക്കര ചിറ്റയം ഗോപകുമാര്‍ (സിപിഐ)
ആലപ്പുഴ എഎം ആരിഫ്
ഇടുക്കി ജോയിസ് ജോര്‍ജ്ജ്
കോട്ടയം വിഎന്‍ വാസവന്‍
എറണാകുളം പി രാജീവ്
ചാലക്കുടി ഇന്നസെന്റ്
തൃശൂര്‍ രാജാജി മാത്യു തോമസ് (സിപിഐ)
ആലത്തൂര്‍ പി കെ ബിജു
പാലക്കാട് എംബി രാജേഷ്
പൊന്നാനി പിവി അന്‍വര്‍
മലപ്പുറം വി പി സാനു
കോഴിക്കോട് എ പ്രദീപ് കുമാര്‍
വടകര പി ജയരാജന്‍
വയനാട് പിപി സുനീര്‍ (സിപിഐ)
കണ്ണൂര്‍ പികെ ശ്രീമതി
കാസര്‍കോട് കെപി സതീഷ് ചന്ദ്രന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."