ശ്രീ ശ്രീ രവിശങ്കര്‍ നിക്ഷ്പക്ഷനോ?, ബാബരി മധ്യസ്ഥരില്‍ നിന്നു മാറ്റണമെന്ന് അസദുദ്ദീന്‍ ഉവൈസി
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തര്‍ക്ക പ്രശ്‌നം മധ്യസ്ഥശ്രമത്തിലൂടെ പരിഹരിക്കാന്‍ സുപ്രിം കോടതി നിയോഗിച്ചവരെ ചൊല്ലി പുതിയ വിവാദം.
നിക്ഷ്പക്ഷരായവരാകണം മധ്യസ്ഥര്‍ എന്നിരിക്കേ സമിതിയില്‍ ശ്രീശ്രീ രവിശങ്കറിനെ ഉള്‍പ്പെടുത്തിയതിനെതിരേയാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ മുന്‍കാല നിലപാട് ചൂണ്ടിക്കാട്ടിയാണ് ഉവൈസി വിമര്‍ശം ഉന്നയിച്ചത്.
അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടി നിലയുറപ്പിച്ചിരുന്ന ശ്രീ ശ്രീ രവിശങ്കര്‍ എങ്ങനെ നിക്ഷ്പക്ഷത ഉറപ്പു വരുത്തുമെന്നാണ് ഉവൈസിയുടെ ചോദ്യം.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ ഇന്ത്യ സിറിയപോലെയാകുമെന്ന രവിശങ്കറിന്റെ മുന്‍ പ്രസ്താവനയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ബാബരി മസ്ജിദിനുമേല്‍ നിയമപ്രകാരമുള്ള അവകാശവാദത്തില്‍ നിന്ന് മുസ്‌ലിംകള്‍ പിന്‍മാറണമെന്നതായിരുന്നു രവിശങ്കറിന്റെ ആവശ്യമെന്നും അദ്ദേഹം ഉയര്‍ത്തിക്കാണിക്കുന്നു.
മധ്യസ്ഥര്‍ നിക്ഷ്പക്ഷരാകണ്ടേ. അതല്ലേ പൊതു തത്വം. തര്‍ക്കവിഷയമുള്ളവരാകുന്നതു ശരിയാണോ എന്നും ഉവൈസി ചോദിക്കുന്നു. ഈ സംശയം ന്യായമാണെന്ന അഭിപ്രായവും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."