HOME
DETAILS
MAL
ഭരണകൂട ഭീകരതയുടെ ഇര: ചെന്നിത്തല
backup
April 11 2017 | 01:04 AM
മലപ്പുറം: റിമാന്‍ഡില്‍ കഴിയുന്ന കെ.എം ഷാജഹാന് ഭരണകൂട ഭീകരതയുടെ ഇരയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ കാണാന്‍ ജിഷ്ണുവിന്റെ കുടുംബത്തിന് കരാറൊപ്പിടേണ്ടിവന്നു. കാണാന്‍ സമയം അനുവദിക്കണമെന്നതാണ് കരാറിലെ ഒരു വ്യവസ്ഥ. കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ആരും പോകില്ല. ഇക്കാര്യത്തില്‍ സി.പി.എം തെറ്റായ പ്രചാരണം നടത്തുകയാണ്. ബി.ജെ.പിക്ക് ആളെ കൂട്ടുന്ന ജോലിയാണ് സി.പി.എം നടത്തുന്നത്.
ഫാസിസ്റ്റ് വിരുദ്ധനയം പറയുന്ന സി.പി.എം ഇത്തരം ആരോപണങ്ങളിലൂടെ കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."