ഇളവിന് യോഗ്യരായ എല്ലാവര്‍ക്കും എക്‌സിറ്റ്; ജവാസാത്ത്
ജിദ്ദ: ഇളവിന് യോഗ്യരായ എല്ലാവര്‍ക്കും എക്‌സിറ്റ് വിസ നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജവാസാത്ത് അധികൃതര്‍. റിയാദില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പാസ്‌പോര്‍ട്ട്, തൊഴില്‍ വകുപ്പ് അധികാരികള്‍ ഇക്കാര്യം ആവര്‍ത്തിച്ചത്.
പൊതുമാപ്പ് ഉപയോഗിക്കുന്ന കാര്യത്തില്‍ ബാക്കിയുള്ള സംശയങ്ങള്‍ക്ക് ദുരീകരണം തേടിയാണ് ഇന്ത്യന്‍ ഉപസ്ഥാനപതി ഹേമന്ത് കൊട്ടല്‍വാര്‍ സഊദി അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തിയത്. തൊഴില്‍ വകുപ്പ് സഹമന്ത്രി തമീം മാജിദ് അല്‍ദോസരി, പാസ്‌പോര്‍ട്ട് റിയാദ് റീജനല്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ല്!ദുറഹ്മാന്‍ അല്‍സുഹൈബാനി എന്നിവരുമായാണ് എംബസി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയത്.
നിലവിലെ ഇളവിന് യോഗ്യരായ എല്ലാവര്‍ക്കും പൊതുമാപ്പ് കാലാവധിക്കുള്ളില്‍ നാടുവിടാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയതായി എംബസി അറിയിച്ചു. ഇഖാമയില്ലാത്തവര്‍ക്കും ഓണ്‍ലൈന്‍ അപോയ്‌മെന്റ്് എടുക്കാനാകാത്തവര്‍ക്കും നേരിട്ടത്തെി എക്‌സിറ്റ് നേടാം.
എന്നാല്‍ സന്ദര്‍ശന വിസയില്‍ വന്നവരില്‍ വിരലടയാളം ഇതുവരെ എടുക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് നേരിട്ട് വിമാനത്താവളത്തില്‍ നിന്ന് എക്‌സിറ്റ് വിസ നേടി പോകാനാവില്ലെന്ന് ജവാസാത്ത് അധികൃതര്‍ അറിയിച്ചു. ഇങ്ങനെയുള്ളവര്‍ അതാതിടങ്ങളിലെ ജവാസാത്ത് കേന്ദ്രങ്ങളില്‍ പോയി വിരലടയാളം കൊടുത്ത ശേഷമാണ് വിമാനത്താവളങ്ങളിലെ എക്‌സിറ്റ് കൗണ്ടറുകളില്‍ എത്തേണ്ടത്. അനുമതി പത്രമില്ലാതെ ഹജ്ജിന് പോയി പിടിക്കപ്പെട്ട ആഭ്യന്തര തീര്‍ഥാടകരിലെ വിദേശികള്‍ ഈ പൊതുമാപ്പ് ഉപയോഗിച്ച് രാജ്യം വിടണമെന്നും അറിയിപ്പുണ്ട്. ഇങ്ങനെ പിടിക്കപ്പെട്ട് ചെക്ക് പോസ്റ്റുകളില്‍ വിരലടയാളം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് പിന്നീട് ഇഖാമ പുതുക്കാനാവില്ല. അത്തരക്കാരെല്ലാം ഈ അവസരം ഉപയോഗിച്ച് രാജ്യം വിടണം.
അതേ സമയം കഴിഞ്ഞ ദിവസവും ഇന്ത്യന്‍ എംബസിയില്‍ ഔട്ട് പാസ് അപേക്ഷകരുടെ തിരക്ക് അനുഭവപ്പെട്ടു. ആയിരത്തോളം ആളുകളാണ് വിവിധ സേവന കേന്ദ്രങ്ങളില്‍ നാട്ടില്‍ പോകുന്ന നടപടിക്രമങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തേടി എംബസിയിലത്തെിയത്. നേരത്തെ അപേക്ഷ നല്‍കിയവര്‍ക്കുള്ള ഔട്ട് പാസ് വിതരണവും തുടരുകയാണ്. പൊതുമാപ്പ് രണ്ടാം വാരത്തിലേക്ക് കടന്നതോടെ നാട് വിടാന്‍ തയ്യാറായി മുന്നോട്ട് വരുന്നവരുടെ എണ്ണം കൂടി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."