HOME
DETAILS

വിജയസാധ്യത തുണയായി; കൂടുതല്‍ എം.എല്‍.എമാര്‍ അങ്കത്തട്ടിലേക്ക്

  
backup
March 09 2019 | 00:03 AM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%a4%e0%b5%81%e0%b4%a3%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81

കൊച്ചി: വിജയസാധ്യത പ്രധാനഘടകമായി പരിഗണിക്കപ്പെട്ടതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അങ്കത്തിന് കൂടുതല്‍ എം.എല്‍.എമാര്‍. മുന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു എം.എല്‍.എമാരെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാന്‍ ശ്രമിച്ചതെങ്കില്‍ ഇത്തവണ ഇടതുമുന്നണിയാണ് എം.എല്‍.എമാരെ കളത്തിലിറക്കാന്‍ മത്സരിക്കുന്നത്.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് മന്ത്രിമാരെ കോണ്‍ഗ്രസ് മത്സരിപ്പിച്ചപ്പോഴും ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടി മത്സരരംഗത്ത് എത്തിയപ്പോഴും വീണ്ടും ഉപതെരഞ്ഞെടുപ്പ് വരുത്തിവച്ച് ഖജനാവിന് നഷ്ടം വരുത്തുകയാണെന്ന് പ്രചാരണം നടത്തിയ ഇടതുമുന്നണിക്ക് ഇത്തവണ കൂടുതല്‍ എം.എല്‍.എമാരെ ഗോദയിലേക്കിറക്കേണ്ട അവസ്ഥയാണ്.
2009ല്‍ സംസ്ഥാന മന്ത്രിമാരായിരുന്ന കെ.വി തോമസിനെ എറണാകുളത്തും കെ.സുധാകരനെ കണ്ണൂരിലും കെ.സി വേണുഗോപാലിനെ ആലപ്പുഴയിലും കോണ്‍ഗ്രസ് മത്സരിപ്പിച്ച് ലോക്‌സഭയിലെത്തിച്ചു. എന്നാല്‍, 2014ലെ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ ഇറക്കിയില്ല. ഇടതുമുന്നണിക്ക് വേണ്ടി രണ്ട് എം.എല്‍.എമാര്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ എത്തിയെങ്കിലും പരാജയപ്പെട്ടു. കൊല്ലത്ത് എം.എ ബേബിയും കോട്ടയത്ത് മാത്യു.ടി തോമസുമാണ് കഴിഞ്ഞതവണ മത്സരിച്ച് പരാജയപ്പെട്ട എം.എല്‍.എമാര്‍. ഇത്തവണ കൂടുതല്‍ എം.എല്‍.എമാരെ മത്സരിപ്പിക്കാനാണ് ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്നത്.
ഒരാളെ ഒരു പാര്‍ലമെന്ററി സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ മതിയെന്ന് ശഠിച്ചിരുന്ന സി.പി.ഐ തന്നെയാണ് ഇത്തവണ തങ്ങളുടെ രണ്ട് എം.എല്‍.എ മാരെ ആദ്യംതന്നെ അങ്കത്തട്ടിലേക്ക് ഇറക്കുന്നതായി പ്രഖ്യാപിച്ചത്. മുന്‍ മന്ത്രിയും നെടുമങ്ങാട് എം.എല്‍.എയുമായ സി. ദിവാകരനെ തിരുവനന്തപുരത്തും അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനെ മാവേലിക്കരയിലും സ്ഥാനാര്‍ഥിയായി സി.പി.ഐ പ്രഖ്യാപിച്ചതോടെ ഇരുവരും പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു. പത്തനംതിട്ടയിലേക്ക് ആറന്മുള എം.എല്‍.എ വീണാ ജോര്‍ജിനെയും ആലപ്പുഴയിലേക്ക് അരൂര്‍ എം.എല്‍.എ എ.എം. ആരിഫിനെയും കോഴിക്കോട് മണ്ഡലത്തിലേക്ക് കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ എ. പ്രദീപ് കുമാറിനെയും പൊന്നാനി സീറ്റിലേക്ക് നിലമ്പൂര്‍ എം.എല്‍.എയായ പി.വി അന്‍വറിനെയും സി.പി.എം തീരുമാനിച്ചുകഴിഞ്ഞു.
സി.പി.എമ്മും സി.പി.ഐയും സിറ്റിങ് എം.എല്‍.എമാരെ ഇറക്കിയതോടെ കോണ്‍ഗ്രസിനുള്ളിലും എം.എല്‍.എമാര്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. വയനാട് സീറ്റില്‍ കെ. മുരളീധരനെയും എറണാകുളത്തേക്ക് ഹൈബി ഈഡനെയും പരിഗണിക്കണമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ ഉയര്‍ന്നിരിക്കുന്നത്. ജയസാധ്യത വിലയിരുത്തി പാര്‍ട്ടി മത്സരത്തിന് അനുമതി നല്‍കുന്നതോടെ അടുത്ത തവണ മത്സരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് ഉറപ്പായ എം.എല്‍.എമാര്‍ക്ക് ഡല്‍ഹിയില്‍ കൂടുകെട്ടാനുള്ള അവസരം കൂടിയായി പൊതുതെരഞ്ഞെടുപ്പ് മാറുകയാണ്.
സി.പി.എമ്മിലെ എ.എം ആരിഫും എ. പ്രദീപ് കുമാറും തുടര്‍ച്ചയായി മൂന്നുതവണ നിയമസഭയിലെത്തിയതിനാല്‍ നാലാമത് അവസരം ലഭിക്കാന്‍ സാധ്യതയില്ല. രണ്ടുതവണ തുടര്‍ച്ചയായി എം.എല്‍.എയായ ചിറ്റയം ഗോപകുമാറിനും സി.പി.ഐ മാനദണ്ഡപ്രകാരം അടുത്തതവണ സീറ്റ് ലഭിക്കാന്‍ സാധ്യത കുറവാണ്. ഈ അവസരത്തില്‍ ഇവര്‍ക്കെല്ലാം വിജയസാധ്യത കച്ചിത്തുരുമ്പായി മാറുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  12 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  35 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago