HOME
DETAILS
MAL
ഖത്തറില്‍ 1733 പേര്‍ക്ക് കൊവിഡ്: ചികില്‍സയിലുള്ളത് കാല് ലക്ഷം പേര്
backup
May 14 2020 | 16:05 PM
ദോഹ: ഖത്തറില്‍ തുടര്‍ച്ചയായ നാലാം ദിവസവും ആയിരത്തിലേറെ പേര്‍ക്ക് കോവിഡ്. ഇന്ന് 1,733 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 213 പേര്‍ക്കു കൂടി രോഗം ഭേദമായി. 14 പേരാണ് ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ചുമരിച്ചത്.
പുതിയ കണക്കുകള്‍ പ്രകാരം 28272 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3356 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 4811 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,43,938 ആയി. 24,902 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."