കൊവിഡിനൊപ്പം പ്രളയഭീതിയും; പ്രതിരോധ നടപടികളുമായി കേരളം
തിരുവനന്തപുരം: കൊവിഡിനൊപ്പം പ്രളയഭീതിയിലും അകപ്പെട്ട് കേരളം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കു സമാനമായി ഈ വര്‍ഷവും ഓഗസ്റ്റ് മാസത്തില്‍ അതിവര്‍ഷം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കൊവിഡിനൊപ്പം കാലവര്‍ഷക്കെടുതിയും നേരിടുന്നതിനുള്ള പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ടെന്ന്
മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊവിഡിനു പുറമെ പ്രളയസമാന ഘട്ടങ്ങളുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നാലുതരം കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍. പൊതുവായത്, പ്രായം കൂടിയവരും മറ്റു രോഗങ്ങളുള്ളവരും, കൊവിഡ് രോഗലക്ഷണമുള്ളവര്‍, വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഇങ്ങനെ നാല് തരത്തില്‍ കെട്ടിടങ്ങള്‍ കണ്ടെത്തണം.
നിലവില്‍ ക്വാറന്റൈന് കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിന് സമാന്തരമായി വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റുന്നതിനുള്ള കെട്ടിടങ്ങളും കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നദികളിലെയും ചാലുകളിലെയും ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവൃത്തികള്‍ രണ്ടാഴ്ചയ്ക്കും പൂര്‍ത്തിയാക്കും. ഇടുക്കി ഉള്‍പ്പെടെ സംസ്ഥാനത്തെ വലിയ അണക്കെട്ടുകളൊന്നും ഉടന്‍ തുറക്കേണ്ടിവരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."