എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ കമ്മറ്റിക്ക് പുതിയ നേതൃത്വം
മനാമ: ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിന് 2019-2020 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വം നിലവില്‍ വന്നു. മനാമ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന നാഷണല്‍ കൗണ്‍സിലിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
പ്രസിഡന്റ്: റബീഅ് ഫൈസി അമ്പലക്കടവ്
ജനറല്‍ സെക്രട്ടറി: അബ്ദുല്‍ മജീദ് ചോലക്കോട്
ട്രഷറര്‍: സജീര്‍ പന്തക്കല്‍
ഓര്‍ഗ: സെക്രട്ടറി: നവാസ് കുണ്ടറ
വൈസ് പ്രസിഡന്റുമാര്‍:
1. ലത്തീഫ് തങ്ങള്‍ വില്യാപള്ളി
2. റഈസ് അസ്ലഹി ആനങ്ങാടി
3. ഈസ്മായില്‍ മൗലവി വേളം
4. ഉമൈര്‍ വടകര
ജോ. സെക്രട്ടറിമാര്‍:
1. പി.ബി മുഹമ്മദ് കരുവന്‍തിരുത്തി
2. നവാസ് നിട്ടൂര്‍
3. യഹ്‌യ പട്ടാമ്പി
4. ഷര്‍മിദ് ജിദാലി
കൗണ്‍സില്‍ മീറ്റ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ മുന്‍ വൈസ് പ്രസിഡന്റ് ഹംസ അന്‍വരി മോളൂര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് എന്നിവ യഥാക്രമം സജീര്‍ പന്തക്കല്‍, ഉമൈര്‍ വടകര അവതരിപ്പിച്ചു.
സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ 2019 2020 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു.
സമസ്ത ബഹ്‌റൈന്‍ സെക്രട്ടറി വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, ട്രഷറര്‍ എസ് എം അബ്ദുല്‍ വാഹിദ്, ഓര്‍ഗ ,സെക്രട്ടറി അശ്‌റഫ് കാട്ടില്‍ പീടിക എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അബ്ദുല്‍ മജീദ് ചോലക്കോട് സ്വാഗതവും
നവാസ് കുണ്ടറ നന്ദിയും പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പി.ശശി സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലേക്ക് മടങ്ങിയെത്തുന്നു. കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയില്‍ പി ശശിയെ ഉള്‍പ്പെടുത്താനാണ് തീരുമാനം. 11 ന് ചേരുന്ന ജില്ലാക്കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യും.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവ സമ്പത്തും ജനകീയ അടിത്തറയും ഉള്ളവരെ തിരികെയെത്തിക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. ലൈംഗികആരോപണ വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട പി ശശിയെ കഴിഞ്ഞ ജൂലൈയിലാണ് പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുത്തത്. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുള്ള പി ശശിക്ക് മടങ്ങിവരവില്‍ ജില്ലാ കമ്മിറ്റിയിലും എതിര്‍പ്പുണ്ടാകാനിടയില്ല.
നിലവില്‍ ഇടത് അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റാണ് പി ശശി. അതേസമയം പി ജയരാജന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ പുതിയ ജില്ലാ സെക്രട്ടറി ചുമതല ആര്‍ക്ക് നല്‍കുമെന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനാകും ചുമതലയെന്നാണ് സൂചനകള്‍. നേതൃത്വത്തിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് പി ശശി ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."