HOME
DETAILS
MAL
അഫ്ഗാനില്‍ വീണ്ടും താലിബാന് ആക്രമണം
backup
May 15 2020 | 04:05 AM
കാബൂള്‍: അമേരിക്കയും താലിബാനും തമ്മില്‍ നേരത്തെ ഒപ്പുവച്ച സമാധാന കരാര്‍ തുടരാനാകില്ലെന്ന സൂചന നല്കി അഫ്ഗാനില്‍ വീണ്ടും താലിബാന് ഭീകരാക്രമണം.
കഴിക്കന്‍ അഫ്ഗാനിലെ ഗാര്ഡെസില് സൈനിക കോടതിക്കു പരിസരത്ത് ഇന്നലെ നടന്ന സ്ഫോടനത്തില്‍ കുറഞ്ഞത് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം അഫ്ഗാനില്‍ മൃതദേഹ സംസ്കാര ചടങ്ങിലും കാബൂളിലെ ആശുപത്രിയിലും നടന്ന ആക്രമണങ്ങളില്‍ 56 പേര് കൊല്ലപ്പെട്ടതിനു പിന്നാലെയാണിത്. എന്നാല്‍, ഈ രണ്ട് ആക്രമണങ്ങള്‍ നടത്തിയതു തങ്ങളല്ലെന്ന് താലിബാന് വ്യക്തമാക്കിയിരുന്നു. ഇവയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്നായിരുന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആരോപിച്ചത്. താലിബാന് അടക്കമുള്ള സംഘടനകളുമായി ഏറ്റുമുട്ടലിന് തയാറായിരിക്കാന്‍ ഇതിനു പിന്നാലെ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി സൈന്യത്തിനു നിര്‍ദേശം നല്‍കുകയും ചെയ്തു.
തുടര്‍ന്നാണ് സൈനിക കോടതിക്കു പുറത്ത് സ്ഫോടനം നടന്നത്. സ്ഫോകവസ്തുക്കളുമായെത്തിയ ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഇരുപതോളം പേര്‍ക്കു പരുക്കേറ്റതായാണ് വിവരം.
അഫ്ഗാനിലെ പുതിയ സംഭവങ്ങളില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. അമേരിക്കയുമായി സമാധാന കരാറില്‍ ഒപ്പുവച്ചെങ്കിലും അഫ്ഗാനും താലിബാനും തമ്മില്‍ ഇതുവരെ പൂര്‍ണമായി രമ്യതയിലെത്തിയിരുന്നില്ല.
എന്നാല്‍, ഇരുനൂറിലേറെ താലിബാന് തടവുകാരെ അഫ്ഗാന് സര്‍ക്കാര്‍ കഴിഞ്ഞ മാസം വിട്ടയച്ചിരുന്നു. അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."