ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയ നടപടി: ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പ് സര്‍ക്കാര്‍ മറച്ചുവച്ചുവെന്ന് സെന്‍കുമാര്‍
ന്യൂഡല്‍ഹി: ഡി.ജി.പി സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനിടയാക്കിയ ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പ് സര്‍ക്കാര്‍ അവസാന നിമിഷം വരെ മറച്ചുവച്ചെന്ന് ടി.പി സെന്‍കുമാര്‍ സുപ്രിം കോടതിയില്‍.
ജിഷ വധക്കേസിലെ അന്വേഷണം നടക്കുന്നത് കൊണ്ടാണ് നേരത്തെ നല്കിയ സത്യവാങ്മൂലങ്ങളില്‍ കുറിപ്പിനെക്കുറിച്ച് പറയാതിരുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം, ക്രമസമാധ ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരേ സെന്‍കുമാര്‍ നല്കിയ ഹരജി സുപ്രിംകോടതി വിധി പറയാന്‍ മാറ്റി.
സെന്‍കുമാറിന്റെ അഭിഭാഷകന് ദുഷ്യന്ത് ദവെയാണ് ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പ് സര്‍ക്കാര്‍ മറച്ചു വച്ചെന്ന് ആരോപിച്ചത്. സുപ്രിം കോടതിയില്‍ നല്കിയ ആദ്യ സത്യവാങ്മൂലത്തിലും കുറിപ്പിനെക്കുറിച്ച് പരാമര്‍ശമില്ലെന്നും ദവെ വ്യക്തമാക്കി. പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ വധം തുടങ്ങിയ കേസുകളിലെ അന്വേഷണങ്ങളില്‍ വന്ന വീഴ്ച്ചയെ തുടര്‍ന്നാണ് സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വാദിച്ചിരുന്നത്. എന്നാല്‍, ഇരു കേസുകളും ഡി.ജി.പി കൈകാര്യം ചെയ്തതിലുണ്ടായ വീഴ്ചയാണ് സ്ഥാനമാറ്റത്തിന് കാരണമെന്ന് സര്‍ക്കാരിന് വേണ്ടി ഇന്നലെ കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേ പറഞ്ഞു. ഇതിനായി 2016 മെയ് 26ന് അന്നത്തെ ആഭ്യന്തര സെക്രട്ടറി നല്കിയ കുറിപ്പ് ആധാരമാക്കിയായിരുന്നു ഹരീഷ് സാല്‍വേയുടെ പ്രധാന വാദം.
രണ്ട് കേസുകളും ഡി.ജി.പി കൈകാര്യം ചെയ്ത രീതിയില്‍ വീഴ്ച്ചയുണ്ടായി. ഡി.ജി.പി നിയമനം സംബന്ധിച്ച പ്രകാശ് സിങ് കേസിലെ വിധി പൊലിസിനെ ബാഹ്യ സമ്മര്‍ദങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. സ്ഥാനമാറ്റം പോലുള്ള സര്‍വിസ് നടപടികള്‍ക്ക് വിധി ബാധകമല്ലെന്നും സാല്‍വേ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."