HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ 1001 പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; എട്ട് പേര് മരിച്ചു
backup
May 15 2020 | 04:05 AM
മുംബൈ: മഹാരാഷ്ട്രയില്‍ 1001 പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട ്. എട്ട് പൊലിസ് ഉദ്യോഗസ്ഥര്‍ രോഗം പിടിപെട്ടു മരിച്ചു. ഇതില്‍ രണ്ടു പേര് എ.എസ്.ഐമാരാണ്.
851 പൊലിസ് ഉദ്യോഗസ്ഥരാണ് ചികിത്സയില്‍ കഴിയുന്നത്. 142 പേര് രോഗമുക്തി നേടിയെന്നും പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.
ലോക്ക് ഡൗണിനിടെ പൊലിസിന് നേരെ വ്യാപകമായ ആക്രമണം നടന്നിട്ടുണ്ട്. 218 സംഭവങ്ങളിലായി 770 പേര്‍ക്കെതിരേ കേസെടുത്തതായും അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."