HOME
DETAILS

അസ്മി: 'ഈദിയ്യ' മത്സരം സംഘടിപ്പിക്കുന്നു

  
backup
May 15 2020 | 04:05 AM

%e0%b4%85%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%bf-%e0%b4%88%e0%b4%a6%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%82-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f
 
 
 
 
ചേളാരി: അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ (അസ്മി) അഫിലിയേറ്റഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമായി പെരുന്നാള്‍ വിശേഷങ്ങളുടെ അവതരണ മത്സരം 'ഈദിയ്യ: 2020  വാക്കും വരയും' സംഘടിപ്പിക്കുന്നു.  മെയ് 21 മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അസ്മി കിഡ്‌സ്,  സബ് ജൂനിയര്‍ (എല്‍.പി), ജൂനിയര്‍ (എല്‍.പി),  ജൂനിയര്‍ പ്ലസ് (യു. പി), സീനിയര്‍ (എച്ച്.എസ്.), സീനിയര്‍ പ്ലസ് (എച്ച്. എസ്. എസ്.) അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നീ എട്ട് വിഭാഗങ്ങളായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. താന്‍ അനുഭവിച്ചതോ ഭാവനയില്‍ കാണുന്നതോ ആയ പെരുന്നാള്‍ വിശേഷങ്ങളാണ് മത്സരത്തിന്റെ പ്രമേയം. പെന്‍സില്‍ കൊണ്ടുള്ള ചിത്രരചന, നിറം കൊടുക്കല്‍, മലയാളം, അറബി, ഇംഗ്ലീഷ് എന്നിവയില്‍ ഏതെങ്കിലും ഒരു ഭാഷയിലുള്ള കവിതാപാരായണം, ഗാനാലാപനം, പ്രസംഗം, കഥാവതരണം, ഉപന്യാസ രചന, കവിതാ രചന എന്നീ നിര്‍ധിഷ്ഠ ഇനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമാണ് മത്സരാര്‍ഥികള്‍ പങ്കെടുക്കേണ്ടത്. കവിതാപാരായണം, ഗാനാലാപനം, പ്രസംഗം, കഥാവതരണം എന്നിവ  മൂന്ന് മിനുട്ടില്‍ കവിയരുത്.  
 ഒരു വിദ്യാലയത്തില്‍ നിന്ന് എത്ര പേര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. എന്നാല്‍ ഒരു മത്സരാര്‍ഥി ഒരു വീഡിയോ മാത്രമേ മത്സരത്തിന് അയക്കാവൂ. കൂടുതല്‍ എന്‍ട്രികള്‍ അയോഗ്യതയായി കണക്കാക്കും. വീഡിയോകള്‍ മെയ് 27ന് വൈകീട്ട്  നാലിന് മുന്‍പായി വിദ്യാര്‍ഥികള്‍ 99464 39097 എന്ന നമ്പറിലേക്കും അധ്യാപകരും രക്ഷിതാക്കളും 99952 60156  എന്ന നമ്പറിലേക്കും വാട്‌സ് ആപ്പ് വഴി പോസ്റ്റ് ചെയ്യണം. വിവരങ്ങള്‍ക്ക് 90482 33828, 75618 87699,70252 22000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago