ശമ്പളം ഇല്ലാതെ ആര്‍.എം.എസ്.എ അധ്യാപകര്‍; നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കല്‍പ്പറ്റ: ജില്ലയില്‍ 2012-13 അധ്യയന വര്‍ഷത്തില്‍ ആര്‍.എം.എസ്.എ പദ്ധതി പ്രകാരം ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്ത അഞ്ച് സ്‌കൂളുകളില്‍ താല്‍കാലികമായി ജോലി ചെയ്ത അധ്യാപകര്‍ക്ക് അടിയന്തരമായി വേതനം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
വയനാട് വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്കാണ് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്.
താല്‍ക്കാലിക അധ്യാപകരായി ജോലി ചെയ്ത് വേതനം നിഷേധിക്കപ്പെട്ടവരാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. ജില്ലാ പഞ്ചായത്ത് കൂടിക്കാഴ്ച നടത്തി നിയമിച്ച 35 അധ്യാപകര്‍ക്കാണ് സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തത കാരണം അവര്‍ ജോലി ചെയ്ത കാലത്തെ ശമ്പളം നിഷേധിച്ചത്. 2014 ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം 5000 രൂപ ഓണറ്റേറിയം നല്‍കി. തുടര്‍ന്ന് ഇവരെ പിരിച്ചു വിടുകയോ ശമ്പളം നല്‍കുകയോ ചെയ്തില്ല.
2013-14 വര്‍ഷം സ്‌കൂളുകളില്‍ എട്ടാം ക്ലാസ് ആരംഭിച്ചപ്പോള്‍ ആര്‍.എം.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതി സമര്‍പ്പിച്ചിരുന്നെങ്കിലും ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് പി.ടി.എ താല്‍കലികമായി അധ്യാപകരെ കണ്ടെത്തി നിയമിച്ചതെന്ന് വിദ്യാഭ്യാസ ഉപഡയരക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ടാം ക്ലാസ് ആരംഭിച്ചെങ്കിലും അധ്യാപകരെ നിയമിക്കാത്തതു കാരണം പ്രക്ഷോഭമുണ്ടായെന്നും ഇതിനെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് പി.ടി.എ അധ്യാപകരെ നിയമിച്ചതെന്നും വിദ്യാഭ്യാസ ഉപഡയരക്ടര്‍ മനുഷ്യാവകാശ കമ്മിഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് രണ്ടു മാസത്തെ ഓണറ്റേറിയം നല്‍കാന്‍ ജില്ലാ കലക്ടര്‍ തീരുമാനിച്ചിരുന്നു.
35 പേര്‍ക്ക് ഇത്തരത്തില്‍ 2 മാസത്തെ ശമ്പളം നല്‍കി. 2013 സെപ്റ്റംബര്‍ ഏഴിന് പ്രസ്തുത സ്‌കൂളുകളില്‍ അധ്യാപക തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിയിരുന്നു. വിദ്യാര്‍ഥികളുടെ ഉന്നതിക്കും പുരോഗതിക്കുമായി കഷ്ടപ്പെട്ട പരാതികാര്‍ക്ക് ജോലി ചെയ്ത കാലത്തെ വേതനം നല്‍കാത്തത് കടുത്ത അനീതിയാണെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ മുന്‍കാല ശമ്പളത്തെ കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ അധ്യാപകര്‍ക്ക് വേതനം നല്‍കാന്‍ നിവൃത്തിയില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് തെറ്റാണെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
പരാതിക്കാര്‍ അധ്യാപനം നടത്തിയ കാലഘട്ടത്തിലെ വേതനം സ്‌കൂളില്‍ തസ്തിക സൃഷ്ടിച്ച സാഹചര്യത്തില്‍ നല്‍കേണ്ടത് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."