14കാരിയെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി
ആഗ്ര: വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന 14 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മധുരയില്‍ ഇന്നലെയാണ് സംഭവം. സമീപവാസികളായ നാലുപേരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തത്.
പെണ്‍കുട്ടി വീട്ടിനുള്ളില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷിച്ചിറങ്ങിയ അച്ഛന് പുലര്‍ച്ചെ മൂന്ന് മണിയോടെ പ്രതികളിലൊരാളുടെ വീടിനുള്ളില്‍ നിന്ന് മകളെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു.
പ്രതികളില്‍ മൂന്നുപേരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. വിപിന്‍, സുനില്‍, ഹരിയോം എന്നിവരാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ നാലുപേരെയും പൊലിസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയും ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."