ദക്ഷിണ സുഡാനില്‍ ഏറ്റുമുട്ടല്‍ ; നൂറിലധികം പേര് കൊല്ലപ്പെട്ടു
ജുബ: ദക്ഷിണ സുഡാന് തലസ്ഥാനമായ ജുബയില്‍ സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ നൂറിലധികം പേര് കൊല്ലപ്പെട്ടു. രാജ്യത്തിന്റെ സ്വാതന്ത്രദിനത്തിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
വിമതരുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലാണ് സംഘര്‍ഷം. പ്രസിഡന്റ് സാല്വാ കിറും വിമത നേതാവും വൈസ് പ്രസിഡന്റുമായ റിക് മഷാറും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് സൈനികര്‍ പരസ്പരം ഏറ്റുമുട്ടിയത്.
പ്രസിഡന്റിന്റെ വസതിക്ക് പുറത്താണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.പിന്നീട് സൈനിക ആസ്ഥാനത്തിന് നേരെയും ആക്രമണമുണ്ടായി. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സൈനികരാണ്.
2011 ജൂലൈ ഒമ്പതിനാണ് സുഡാനില്‍ നിന്ന് സ്വതന്ത്രമായി ദക്ഷിണ സുഡാന് രൂപംകൊണ്ടത്. ഹിത പരിശോധനയിലൂടെയാണ് ദക്ഷിണ സുഡാന് നിലവില്‍ വന്നത്. എന്നാല്‍ പ്രസിഡന്റ് സാല്വാ കിര് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് വിമത പക്ഷം ശക്തമായത് മുതലാണ് രാജ്യത്ത് സംഘര്‍ഷം രൂക്ഷമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."