സാത്താന് ആരാധനാലയങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിനു പോലും പിടികൊടുക്കാതെ സാത്താന് ആരാധനാലയങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുവെന്നാണ് നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ പിടിയിലായ കേദലിന്റെ വെളിപ്പെടുത്തലോടെ തെളിഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ 14 കേന്ദ്രങ്ങളില്‍ സാത്താന് ആരാധന നടക്കുമെന്ന് 2014 ഒക്ടോബര്‍ 13ന് വ്യാപക പ്രചാരണം നടന്നിരുന്നു. കോഴിക്കോട് രണ്ടും കൊച്ചിയില്‍ ഒന്‍പതും ആലപ്പുഴയില്‍ മൂന്നും കേന്ദ്രങ്ങളില്‍ സാത്താന് ആരാധന നടക്കുമെന്നായിരുന്നു വാര്‍ത്ത. കോട്ടയത്തും തിരുവനന്തപുരത്തുമായി അഞ്ച് സാത്താന് ആരാധനാകേന്ദ്രങ്ങള് ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ അന്ന് പരസ്യമായ ആരാധന ഒരിടത്തും നടന്നില്ല. പക്ഷെ, ആ വാര്‍ത്ത സമൂഹത്തെ ഞെട്ടിക്കുന്നതായിരുന്നു.
തുടര്‍ അന്വേഷണങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതിനാല്‍ സാത്താന്വിശ്വാസികളുടെ എണ്ണം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെറ്റമ്മയേയും അച്ഛനേയും പെങ്ങളേയുമൊക്കെ കൊന്ന് തള്ളിയ കേസിലെ പ്രതിയായ കേദലും പറയുന്നത് താന്‍ സാത്താന് ആരാധനയാണ് നടത്തിയതെന്നാണ്.
ബ്ലാക്മാസ്, ആന്റി ക്രൈസ്റ്റ് എന്നൊക്ക അറിയപ്പെടുന്ന സാത്താന് ആരാധന സംസ്ഥാനത്ത് വേരുറപ്പിച്ചു തുടങ്ങിയത് 2010ലാണ്. ആ വര്‍ഷം തന്നെ ഇതു സംബന്ധിച്ച് ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പൊലിസ് കേസുകളും ഉണ്ടായി.ഇതിനടിമപ്പെട്ടാല് തിരിച്ചുവരാന്‍ പ്രയാസമാണ് എന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."