HOME
DETAILS
MAL
ആദ്യഗഡു പണം അടയ്‌ക്കേണ്ട അവസാന തിയതി നാളെ
backup
April 12 2017 | 01:04 AM
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവര്‍ ആദ്യഗഡു പണം അടയ്‌ക്കേണ്ട സമയ പരിധി നാളെ തീരും.81,000 രൂപയാണ് ആദ്യഗഡുവായി അടയ്‌ക്കേണ്ടത്. പണമടച്ചതിന്റെ പേ-ഇന്‍സ്ലിപ്പും 13ന് കരിപ്പൂര്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിച്ചിരിക്കണം.
പണം അടയ്‌ക്കേണ്ട തിയതി കഴിഞ്ഞ 5 വരെയായിരുന്നെങ്കിലും തീര്‍ഥാടകരുടെ ആവശ്യപ്രകാരം 13 ലേക്ക് മാറ്റുകയായിരുന്നു.
രണ്ടാംഘട്ടം പണം അടയ്‌ക്കേണ്ട തിയതി പിന്നീട് അറിയിക്കും. മക്കയിലും മദീനയിലും താമസ സൗകര്യം ലഭ്യമാക്കിയതിനു ശേഷമായിരിക്കും പണം എത്രയെന്ന് നിശ്ചയിക്കുക. ഗ്രീന്‍,അസീസിയ്യ കാറ്റഗറികളിലാണ് തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."