റോഡ് മാര്‍ഗം കേരളത്തിലെത്താന്‍ കനിവുകാത്ത് 2,85,880 പേര്‍
തിരുവനന്തപുരം: റോഡ് മാര്‍ഗം കേരളത്തിലെത്താന്‍ 2,85,880 പേര്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി. 123972 പേര്‍ക്ക് പാസ് നല്‍കി. ചെക്‌പോസ്റ്റ് വഴി 43151 പേര്‍ സംസ്ഥാനത്ത് എത്തി. ട്രെയിന്‍ വഴി എത്താന്‍ 4694 പേര്‍ക്ക് പാസ് നല്‍കി. ക്വാറന്റീന്‍ കാര്യത്തില്‍ സംസ്ഥാനത്ത് ആശയകുഴപ്പമില്ല.
ഫലപ്രദമായി ക്വാറന്റീന്‍ നടപ്പാക്കുന്നു. നിരീക്ഷണത്തിലുള്ള 48825 പേരില്‍ 48287 പേരും വീടുകളിലാണ്. കേരളത്തിന്റെ സാഹചര്യത്തില്‍ വീടുകളിലെ ക്വാറന്റീന്‍ വിജയകരമായി നടപ്പാക്കാനായി. രോഗം പടരുന്നത് പിടിച്ചുനിര്‍ത്താന്‍ സാധിച്ചതിന്റെ കാരണം ഇതാണ്. പെയ്ഡ് ക്വാറന്റീന്‍ പുതിയ സാഹചര്യത്തില്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നു. കൊവിഡ് 19 ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തി. ബ്രേക്ക് ദി ചെയിന്‍ നടപ്പിലാക്കാനായി. സാനിറ്റൈസര്‍, മാസ്‌ക് എന്നിവ ശീലമായി. എന്നാല്‍ ഇതെല്ലാവരും ചെയ്യുന്നെന്ന് പറയാനാവില്ല. ഇക്കാര്യത്തില്‍ സമൂഹത്തിന്റെയാകെ പങ്കാളിത്തം പൂര്‍ണമായി ഉണ്ടാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."