സൂര്യാതപം: കര്‍ഷകര്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: വേനല്‍ച്ചൂട് രൂക്ഷമായ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും രാവിലെ 11 മുതല്‍ വൈകുന്നേരം3 വരെ നേരിട്ടു വെയിലേല്‍ക്കുന്ന കൃഷിപ്പണികള്‍ ഒഴിവാക്കണം.
കഴിയുന്നതും സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴിവാക്കി അയഞ്ഞ മറ്റു വസ്ത്രങ്ങള്‍ ധരിച്ചുമാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. നേരിട്ട് സൂര്യരശ്മികള്‍ ശരീരത്തില്‍ പതിക്കാത്ത തരത്തില്‍ വസ്ത്രധാരണം നടത്തേണ്ടതാണ്. ശരീരത്തില്‍ പൊള്ളലേറ്റ് ചുവന്ന പാടുകളോ അസ്വാഭാവിക ലക്ഷണങ്ങളോ പുറത്തിറങ്ങുമ്പോള്‍ പ്രകടമാകുകയാണെങ്കില്‍ ഒട്ടും താമസിയാതെ വൈദ്യസഹായം തേടണം.
കുടിക്കാനായി തിളപ്പിച്ചാറ്റിയ തണുത്ത ജലം ഉപയോഗിക്കാം. നിര്‍ജലീകരണം ഒഴിവാക്കാനായി ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടതുമാണ്. പച്ചക്കറികളും പഴങ്ങളും ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഈ പ്രതിഭാസം തുടരുവാനും താപനില ഇനിയും ഉയരുവാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പു ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജീവിത ക്രമീകരണങ്ങളില്‍ അനുസൃതമായ മാറ്റം വരുത്തി ജാഗരൂകരാകണമെന്നും കൃഷിവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."