HOME
DETAILS
MAL
ബസുടമകള്‍ രേഖകള്‍ ഹാജരാക്കണം
backup
April 12 2017 | 05:04 AM
മലപ്പുറം: ബസുകളുടെ സമയങ്ങളെക്കുറിച്ചുള്ള അപാകതകളും പരാതികളും പരിഹരിക്കുന്നതിനും പൊതുജനങ്ങള്‍ക്കു സമയവിവരം അറിയുന്നതിനും നടപ്പാക്കുന്ന റൂട്ട് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. ഏകദേശം 1,100 ബസുകളുടെ ടൈം ഷീറ്റ് ഡാറ്റാ എന്‍ട്രി കഴിഞ്ഞു.
നിലവില്‍ മലപ്പുറം ആര്.ടി.എ പെര്‍മിറ്റില്‍ സര്‍വിസ് നടത്തുന്നതും നടത്താന്‍ ഉദ്ദേശിക്കുന്നതുമായ ബസുകളുടെ സമയവിവരപ്പട്ടികയുടെയും പെര്‍മിറ്റിന്റെയും കോപ്പി സഹിതം 20നകം മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ആര്.ടി.ഒയില്‍ ഹാജരാക്കണം. അല്ലാത്തപക്ഷം സര്‍വിസ് നടത്തുന്നില്ല എന്ന നിഗമനത്തില്‍ പെര്‍മിറ്റ് റദ്ദാക്കുന്ന നടപടി സ്വീകരിക്കുന്നതാണെന്ന് മലപ്പുറം ആര്.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."