HOME
DETAILS

ഗുജറാത്തിനെയും മറികടന്ന് തമിഴ്‌നാട്

  
Web Desk
May 16 2020 | 03:05 AM

%e0%b4%97%e0%b5%81%e0%b4%9c%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8

 


ചെന്നൈ: കൊവിഡ് മഹാമാരി ഏറ്റവുമധികം പടര്‍ന്നുപിടിച്ച രണ്ടാമത്തെ സംസ്ഥാനമായി തമിഴ്‌നാട്. ഇന്നലെയോടെ തമിഴകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9,674 ആയി ഉയര്‍ന്നതോടെ രോഗവ്യാപനത്തില്‍ ഗുജറാത്തിനെ സംസ്ഥാനം മറികടന്നു.
കഴിഞ്ഞദിവസം ഡല്‍ഹിയെയും (8,470) തമിഴ്‌നാട് കടത്തിവെട്ടിയിരുന്നു. ഗുജറാത്തില്‍ 9,591 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. പ്രതിദിനം ശരാശരി ഒന്‍പത് പേര്‍ക്ക് എന്ന നിരക്കില്‍ 11 ദിവസമായി ദിനേന 440 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം പിടിപെടുന്നത്. രോഗവ്യാപനത്തില്‍ ചെന്നൈയാണ് സംസ്ഥാനത്ത് ഒന്നാമത്. 5,625 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധിച്ചിരിക്കുന്നത്. രണ്ടാമതുള്ള തിരവുവള്ളുവരില്‍ 510 പേര്‍ക്ക് മാത്രം രോഗം ബാധിച്ചപ്പോഴാണിത്.
അതേസമയം സംസ്ഥാനത്ത് 10 ദിവസത്തിനിടെ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം വ്യാഴാഴ്ച 500ല്‍ കുറവായതില്‍ സംസ്ഥാന ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍ സംതൃപ്തി പ്രകടിപ്പിച്ചു. 447 പേര്‍ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 363ഉം ചെന്നൈയിലാണ്.
അതിനിടെ സംസ്ഥാനത്ത് കൊവിഡ് പരിശോധന റെക്കോര്‍ഡ് പുരോഗതി കൈവരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതിനകം മൂന്നു ലക്ഷം പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്രയും പേര്‍ക്ക് പരിശോധന നടത്തിയിട്ടില്ല. ഇതുവരെ 20 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് പരിശോധന നടത്തിയത്.
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവരെ പരിശോധിക്കാനായി 400 അംഗ പാരാമെഡിക്കല്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് 1,076 പേര്‍ വന്നതോടെയാണ് രോഗികളുടെ എണ്ണം ഒറ്റയടിക്ക് കൂടിയതെന്നും ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ പറഞ്ഞു.

 

തമിഴ്‌നാട്ടില്‍ മദ്യവില്‍പനയ്ക്ക് സുപ്രിം കോടതിയുടെ അനുമതി

ചെന്നൈ: കൊവിഡ് അതിവേഗം പരക്കുന്ന സാഹചര്യത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്ത് തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പനയ്ക്ക് സുപ്രിംകോടതി അനുമതി നല്‍കി.
സാമൂഹ്യാകലം പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ അടയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
അതേസമയം ഓണ്‍ലൈന്‍ വില്‍പ്പന നടത്തുന്ന കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞിരുന്നു. മദ്യവില്‍പനശാലകള്‍ തുറന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ മാസം 17 വരെ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ പാടില്ലെന്നാണ് കോടതി പറഞ്ഞിരുന്നത്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. െ
കാവിഡ് രോഗികളുടെ എണ്ണത്തില്‍ തമിഴ്‌നാട് രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി മദ്യവില്‍പ്പനയ്ക്കുള്ള അനുമതി നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു 

Football
  •  11 days ago
No Image

യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി

International
  •  11 days ago
No Image

മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍

uae
  •  11 days ago
No Image

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ

Kerala
  •  11 days ago
No Image

ലോക രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്‌പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട

uae
  •  11 days ago
No Image

ഹോട്ടൽ ബുക്കിംഗ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

latest
  •  11 days ago
No Image

അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ

Cricket
  •  11 days ago
No Image

ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന്‍ റോഡുകള്‍ അടച്ചിടും

uae
  •  11 days ago
No Image

ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

National
  •  11 days ago
No Image

ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ 

Football
  •  11 days ago