HOME
DETAILS

മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു 

  
July 02 2025 | 14:07 PM

Manolo Marquez steps down as Indian football team coach

ഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു മനോലോ മാർക്വേസ്. ഇന്ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് മനോലോ  മാർക്വേസും ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും തമ്മിൽ വേർപിരിഞ്ഞെന്ന വാർത്ത ഔദ്യോഗികമായി പുറത്തുവന്നത്. മനോലോയുടെ കീഴിൽ അവസാനമായി കളിച്ച മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 2027ലെ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഹോങ്കോങിനെതിരെയാണ് ഇന്ത്യ തോൽവി നേരിട്ടത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 

ഈ തോൽവിക്ക് പിന്നാലെ 2027ലെ എഎഫ്സി ഏഷ്യ കപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് വലിയ തിരിച്ചടിയായിരുന്നു നൽകിയിരുന്നത്. ഇനി ശേഷിക്കുന്ന നാല് യോഗ്യതാ മത്സരങ്ങളിൽ വിജയിച്ചാലേ ഇന്ത്യയ്ക്ക് യോഗ്യത നേടാനാവൂ. രണ്ട് വർഷത്തെ കരാറിലാണ് മനോലോ ഇന്ത്യൻ പരിശീലകനായി എത്തിയത്. ഐഎസ്എല്ലിൽ എഫ്സി ഗോവയുടെ പരീശീലകനായും മനോലോ പ്രവർത്തിച്ചിട്ടുണ്ട്. ആദ്യ സീസണിൽ ഗോവയെയും ഇന്ത്യയെയും ഒരുമിച്ച് പരിശീലിപ്പിച്ചിട്ടുമുണ്ട്. 

2024ൽ ഇഗോർ സ്റ്റിമാക്കിന്റെ പകരക്കാരനായാണ് മനോലോ ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റത്, ഇതുവരെ പതിനാറ് മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. പക്ഷേ ആ മത്സരങ്ങളിൽ വിജയിച്ചത് വെറും ഒന്നിൽ മാത്രമാണെന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. മാർക്വേസിന്റെ കാലഘട്ടത്തിൽ ഇന്ത്യ വളരെ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. ഈ മോശം പ്രകടനങ്ങൾക്ക് പിന്നാലെ ഫിഫ റാങ്കിംഗിൽ ഇന്ത്യ 133-ാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തിരുന്നു. 

Manolo Marquez has stepped down as the coach of the Indian football team. The news of the separation between Manolo Marquez and the Indian Football Federation was officially announced during the executive committee meeting held today.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ നിങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

uae
  •  5 days ago
No Image

തീതുപ്പുന്ന ആകാശത്തിന് കീഴെ ഒന്നായവര്‍; ഇസ്‌റാഈല്‍ കൊന്നു കളഞ്ഞ മുഹമ്മദ് സലാമയുടെ പ്രണയകഥ 

International
  •  5 days ago
No Image

അമിതഭാരമുള്ള യാത്രക്കാരുടെ പോക്കറ്റ് കീറും: അധിക സീറ്റിന് ഇനി അധിക നിരക്ക്; പുതിയ നിയമവുമായി പ്രമുഖ എയർലൈൻസ്

Travel-blogs
  •  5 days ago
No Image

ക്ലിഫ് ഹൗസിന് മുന്നിൽ ‘സിപിഐഎം കോഴിഫാം’ ബാനർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Kerala
  •  5 days ago
No Image

യുഎഇയിൽ 20 ലക്ഷം ദിർഹത്തിന്റെ സാധനങ്ങളുമായി ഷിപ്പിംഗ് കമ്പനി അപ്രത്യക്ഷമായി; ഉപഭോക്താക്കൾ ഞെട്ടലിൽ

uae
  •  5 days ago
No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

Kerala
  •  5 days ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  5 days ago
No Image

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി

Kerala
  •  5 days ago
No Image

ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ

Cricket
  •  5 days ago
No Image

'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്;  അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്

Kerala
  •  5 days ago