HOME
DETAILS
MAL
സരിത രാഷ്ട്രീയത്തിലേക്ക്
backup
June 24 2018 | 20:06 PM
നാഗര്‍കോവില്‍: സോളാര്‍ കേസ് പ്രതി സരിത.എസ്. നായര്‍ രാഷ്ട്രീയത്തിലേക്ക്. തമിഴ് രഷ്ട്രീയത്തില്‍ ഒരു കൈ നോക്കാനാണ് സരിത ശ്രമിക്കുന്നത്. തമിഴ്നാട്ടിലെ ആര്.കെ നഗര്‍ എം.എല്‍.എയായ ടി.ടി.വി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ ചേരാനാണ് സരിത താല്പര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട തീരുമാനം പാര്‍ട്ടി നേതാക്കളിലൊരാളായ കെ.ടി പച്ചമാലിനെ സരിത നേരിട്ട് അറിയിച്ചു.
വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നാണുണ്ടാകുകയെന്നും പച്ചമാല്‍ വ്യക്തമാക്കി. നാഗര്‍കോവില്‍ തമ്മത്തുകോണത്തു വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്.കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയതാണ് സരിത പ്രധാന പ്രതിയായ സോളാര്‍ കേസ്.
ഗുജറാത്ത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."