കുഴഞ്ഞു വീണ് മരിച്ചു
പുവാര്‍: കെ.എസ്.ആര്.ടി.സി ബസിനുളളില്‍ യാത്രക്കാരന് കുഴഞ്ഞു വീണ് മരിച്ചു. സഹയാത്രികര്‍ ആവശ്യപ്പെട്ടിട്ടും ആശുപത്രിയിലെത്തിക്കാന്‍ വിസമ്മതിച്ച കണ്ടക്റ്ററെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
പുവാര്‍ അരുമാനൂര്‍ ചൂഴാറ്റൂര് വീട്ടില്‍ ഭുവനചന്ദ്രന്‍നായര്‍ (62) ആണ് മരിച്ചത്. ഇന്നലെ രാവിലെ 5.30 ന് കോവളത്തുനിന്നും ബസില്‍ കയറിയ ഭുവനചന്ദ്രന്നായര്ക്ക് പുല്ലുവിളയില്‍ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും അത് നിരസിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
പതിനഞ്ച് കിലോമീറ്റര്‍ അകലെ പുവാര്‍ ഡിപ്പോയില്‍ ബസ് എത്തിയപ്പോഴേയ്ക്കും ഭുവനചന്ദ്രന്‍നായര്‍ മരിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുവാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ വിനോദിനേയും കണ്ടക്ടര്‍ രാജ നേയും പുവാര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി നെയ്യാറ്റിന്‍കര ജനറലാശുപത്രിയിലെത്തിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധതത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്തു. ഭുവനചന്ദ്രന്‍നായര്‍ തിരുവനന്തപുരത്തുളള ഒരു
ജുവലറിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കുകയായിരുന്നു .
ഭാര്യ: കലാകുമാരി. മക്കള്‍: കണ്ണന് , ഉണ്ണി. പുവാര്‍ പൊലീസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."